Thursday October 18th, 2018 - 6:35:am
topbanner
Breaking News

എം.ടി രമേശിന്‍റെ വാഹനത്തിനു നേരെ ആക്രമണം

Renjini
എം.ടി രമേശിന്‍റെ വാഹനത്തിനു നേരെ ആക്രമണം

കൊച്ചി: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിന്‍റെ വാഹനത്തിനു നേരെ ആക്രമണം. എറണാകുളത്ത് അയ്യപ്പൻ കാവിൽ പാർക്കു ചെയ്തിരുന്ന കാറിനു നേരെയാണ് ആക്രമണമുണ്ടായത്.

കാറിന്‍റെ മുൻവശത്തെ ചില്ലാണ് അജ്ഞാതർ തകർത്തത്. ഞായറാഴ്ച രാത്രി പത്തുമണിയോടെ യായിരുന്നു സംഭവം.ആക്രമണം നടക്കുമ്പോൾ കാറിന്‍റെ ഡ്രൈവർ വാഹനത്തിൽ ഇല്ലായിരുന്നു. ആക്രമണം നടത്തിയതിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല. 

കാറിന് മറ്റ് കേടുപാടുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി എം.ടി രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

Read more topics: MT Ramesh's, vehicle, was, attacked
English summary
MT Ramesh's vehicle was attacked
no relative items
topbanner

More News from this section

Subscribe by Email