Wednesday May 23rd, 2018 - 2:11:pm
topbanner

ഐ.എസിനെ മുസ്‌ലിംകളായി അംഗീകരിക്കാനാവില്ല: ഷൈഖ് സഫറുല്‍ ഹസന്‍ മദീനി

NewsDesk
ഐ.എസിനെ മുസ്‌ലിംകളായി അംഗീകരിക്കാനാവില്ല: ഷൈഖ് സഫറുല്‍ ഹസന്‍ മദീനി

തളിപ്പറമ്പ്: ഇസ്‌ലാമിക വിരുദ്ധ ശക്തികളുടെ അജണ്ടകള്‍ നടപ്പാക്കുന്ന ഐ.എസിനെ മുസ്‌ലിംകളായി അംഗീകരിക്കാനാവില്ലെന്ന് യു.എ.ഇ.യിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ഷൈഖ് സഫറുല്‍ ഹസന്‍ മദീനി 22-ാമത് പ്രൊഫ്‌കോണ്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

പാകിസ്ഥാനില്‍ മുസ്‌ലിംകള്‍ക്കില്ലാത്ത നിര്‍ഭയത്വം ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. കൊലയാളി സംഘമായി മാറിയ ഐ.എസിന് ഇസ്‌ലാമുമായി ഒരു ബന്ധവുമില്ലെന്ന്മക്കാ ഹറം പള്ളിയില്‍ നിന്ന് ശക്തമായ പ്രഖ്യാപനമുണ്ടായത് അദ്ദേഹം എടുത്തു പറഞ്ഞു.

ഇന്ത്യയില്‍ തീവ്രവാദത്തിനെതിരെ സലഫികള്‍ നടത്തുന്ന ബോധവല്‍ക്കരണം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബഹുമത സമൂഹത്തില്‍ മുസ്‌ലിംകള്‍ സ്വീകരിക്കേണ്ടുന്ന ഇസ്‌ലാമിക നിലപാട് പൂര്‍വ്വകാല സലഫി പണ്ഡിതന്‍മാര്‍ ശക്തമായി പഠിപ്പിച്ചത് ശ്രദ്ധേയമാണ്.

Read more topics: TALIPARAMBA, MSM, PROFCON,
English summary
MSM 22nd PROFCON TALIPARAMBA KANNUR

More News from this section

Subscribe by Email