Wednesday November 21st, 2018 - 9:26:am
topbanner

മോഹന്‍ലാല്‍ 2019ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി? വാർത്തയിലെ വാസ്തവം വ്യക്തമാക്കി വി.മുരളീധരന്‍

RA
മോഹന്‍ലാല്‍ 2019ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി? വാർത്തയിലെ വാസ്തവം വ്യക്തമാക്കി വി.മുരളീധരന്‍

നടൻമോഹൻലാൽ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നുവെന്ന വാർത്തയിലെ വാസ്തവം വ്യക്തമാക്കി ബി.ജെ.പി നേതാവും എം.പിയുമായ വി.മുരളീധരന്‍.പാര്‍ട്ടിയില്‍ ഇത്തരം കാര്യങ്ങളൊന്നും ചര്‍ച്ചയില്‍ പോലും വന്നിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് താന്‍ പ്രധാനമന്ത്രിയെ കണ്ടതെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

2019ലെ ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മോഹന്‍ലാല്‍ ബി.ജെ.പിയില്‍ അംഗത്വം എടുത്തേക്കുമെന്നും ആര്‍എസ്‌എസ് ഇതിനായി ശ്രമം നടത്തുന്നുണ്ടെന്നുമാണ് പ്രചരിക്കുന്നത്. തിരുവനന്തപുരത്ത് ശശി തരൂര്‍ എം.പിക്ക് എതിരായാണത്രെ മോഹന്‍ലാല്‍ മത്സരിക്കുക എന്നുമാണ് പ്രചരിച്ച വാർത്ത.

Read more topics: MOHANLAL, BJP LOKSABH A, CANDIDATE
English summary
MOHANLAL BJP LOKSABH ACANDIDATE
topbanner

More News from this section

Subscribe by Email