Thursday November 15th, 2018 - 12:18:pm
topbanner

മൊബൈല്‍ ആപ്ലിക്കേഷൻ വഴി കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യത പകര്‍ത്തിയ കാമുകൻ അറസ്റ്റിൽ

RA
മൊബൈല്‍ ആപ്ലിക്കേഷൻ വഴി കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യത പകര്‍ത്തിയ കാമുകൻ അറസ്റ്റിൽ

കൊച്ചി:∙ കാമുകിയുടെ ഭർത്താവിന്റെ സ്വകാര്യദൃശ്യങ്ങൾ മൊബൈൽ ആപ്ലിക്കേഷൻവഴി പകർത്തിയ യുവാവ് അറസ്റ്റിൽ .അമ്പലപ്പുഴ നീർക്കുന്നം സ്വദേശിയായ അജിത് സ്വകാര്യബാങ്ക് ജീവനക്കാരനാണ് .ഇയാൾ അയൽവാസിയായ യുവതിയുമായി അടുപ്പത്തിലായിരുന്നു.തുടർന്ന് അവരുടെ ഭർത്താവിന്റെ മൊബൈൽ ഫോണിൽ രഹസ്യ ആപ്ലിക്കേഷൻ കാമുകിയുടെ സഹായത്തോടെ ഉടമ പോലും അറിയാതെ സ്ഥാപിക്കുകയായിരുന്നു.

ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് അഞ്ചു മാസത്തോളം യുവതിയുടെ ഭർത്താവിന്റെ നീക്കങ്ങൾ അജിത് നിരീക്ഷിച്ചു. സംഭാഷണങ്ങളുടെ ശബ്ദരേഖയും സ്വകാര്യനിമിഷങ്ങളുടേതുൾപ്പെടെയുള്ള ദൃശ്യങ്ങളും പകർത്തി. തട്ടിപ്പു മനസ്സിലാക്കിയ യുവതിയുടെ ഭർത്താവ് പരാതിയുമായി എളമക്കര പൊലീസിനെ സമീപിച്ചു.മൊബൈൽ ഫോണിൽ സ്ഥാപിച്ച ആപ്ലിക്കേഷൻ വഴി തന്നെ പ്രതിയെ കണ്ടെത്തിയ പൊലീസ്, പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read more topics: MOBILE, BOYFRIEND, VISUALS
English summary
MOBILE BOYFRIEND VISUALS
topbanner

More News from this section

Subscribe by Email