Monday August 19th, 2019 - 3:40:pm
topbanner
topbanner

ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് അയച്ച സാധനങ്ങള്‍ കണ്ണൂരില്‍ ബൂത്ത് പിടിച്ചെടുക്കുന്നത് പോലെ സി പി എം പിടിച്ചെടുത്തിരുന്നു : എം എം ഹസ്സന്‍

NewsDesk
ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് അയച്ച സാധനങ്ങള്‍ കണ്ണൂരില്‍ ബൂത്ത് പിടിച്ചെടുക്കുന്നത് പോലെ സി പി എം പിടിച്ചെടുത്തിരുന്നു :  എം എം ഹസ്സന്‍

കണ്ണൂർ: കേരളത്തിലെ പ്രളയദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് പൊതുജനങ്ങളും സന്നദ്ധ സംഘടനകളും അയച്ച സാധനങ്ങള്‍ കണ്ണൂരില്‍ ബൂത്ത് പിടിച്ചെടുക്കുന്നത് പോലെ സി പി എം പിടിച്ചെടുത്തിരുന്നു. കേരളം ഇതേവരെ ദര്‍ശിക്കാത്ത പ്രളയ ദുരിതമാണ് സംസ്ഥാനത്തുണ്ടായത്. പ്രളയ ദുരിതത്തിലകപ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ രാജ്യത്തെ എല്ലായിടത്തു നിന്നും സഹായ ഹസ്തങ്ങള്‍ അണമുറിയാതെ കേരളത്തിലേക്ക് ഒഴുകിയെത്തിയപ്പോള്‍ ദുരിതാശ്വാസ കേമ്പിലേക്ക് സാധനങ്ങളുമായി വന്ന ലോറികള്‍ വഴിയില്‍ തടഞ്ഞ് വെച്ച് പാര്‍ട്ടി ഓഫീസിലേക്ക് കടത്തി കൊണ്ടുപോയ സംഭവങ്ങള്‍ പലയിടത്തും ഉണ്ടായെന്ന് ഹസ്സന്‍ പറഞ്ഞു.

കെ പി സി സി യുടെ ആയിരം വീട് പദ്ധതി നടപ്പിലാക്കുന്നതിനെകുറിച്ച് ആലോചിക്കുന്നതിനും മാർഗ്ഗരേഖ തയ്യാറാക്കുന്നതിനും വിളിച്ചു ചേര്‍ത്ത ഡി സി സി നേതൃത്വ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായധനം നല്‍കുന്നതില്‍ പോലും വിവേചനം കാട്ടുകയാണ്. ദുരിതത്തില്‍പ്പെട്ടവര്‍ക്ക് 48 മണിക്കൂറിനകം സഹായധനം നല്‍കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇതേവരെ പണം നല്‍കിയില്ല. മാത്രമല്ല തുടര്‍ന്നുള്ളദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലായ്മയാണ് കാണിക്കുന്നത്. ഇത്രയും നിഷ്‌ക്രീയമായ പ്രവര്‍ത്തനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.ഹസ്സന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് തങ്ങളുടെ മന്ത്രിമാരില്‍ പോലും വിശ്വാസമില്ല. അതിനാലാണ് അദ്ദേഹം ആര്‍ക്കും ചുമതല നല്‍കാതെ ചികില്‍സക്കായി അമേരിക്കയിലേക്ക് പോയത്. കണ്ണൂരില്‍ നിന്നുള്ള ഒരു എം എല്‍ എയെ തിരക്കിട്ട് മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യിച്ചിരുന്നു.അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ താല്‍ക്കാലിക ചുമതല നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അയാളില്‍ പോലും വിശ്വാസമില്ലാതെയാണ് അമേരിക്കയിലേക്ക് പോയതെന്നും ഹസ്സന്‍ പറഞ്ഞു. പിണറായി വിജയന്‍ പോയതോടെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെല്ലാം മന്ദീഭവിച്ചിരിക്കുകയാണ്. കൂട്ടുത്തരവാദിത്വമില്ലാത്ത മന്ത്രിമാര്‍ പരസ്പരം പഴിചാരുന്നു. ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും ഹസ്സന്‍ പറഞ്ഞു.

സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താൻ കഴിയാത്ത സർക്കാറായി ഈ സർക്കാർ മാറി. ഷോർണ്ണൂർ എം.എൽ എക്കെതിരെ ഉയർന്ന ആരോപണത്തിൽ പാർട്ടി അന്വേഷിക്കുമെന്ന് പറയുന്നവർ ഇത് പാർട്ടി ഭരണമല്ലെന്ന് ഓർക്കണം. ഇവിടെ ജനാധിപത്യ ഭരണമാണ് നടക്കുന്നത്. ഭരണഘടന പ്രകാരം നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഭരിക്കുന്നതെന്ന് ഓർമ്മ വേണം. നിയമ വാഴ്ച അട്ടിമറിക്കുകയാണ്. പീഢന പരാതി പൂഴ്ത്തിവച്ച കൊടിയേരിക്കെതിരെ കേസ്സെടുക്കണം.

ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് സമയത്ത് മുൻ എം എൽ എ ശോഭനാ ജോർജ്ജിനെതിരെ സാധാരണ ഒരു പരാമർശം നടത്തിയതിന് എനിക്കെതിരെ കേസ്സെടുക്കണമെന്ന് പറഞ്ഞ വനിതാ കമ്മീഷൻ അധ്യക്ഷ ഷോർണ്ണൂർ എം.എൽ.എക്കെതിരെയുള്ള വിഷയത്തിൽ മനുഷ്യർക്ക് സാധാരണ തെറ്റ് പറ്റും എന്നാണ് പറയുന്നത്. കേരളത്തിലെ വനിതാ കമ്മീഷനെ പിരിച്ച് വിടണം. എന്തിനാണ് ഇതുപോലെ ഒരു വനിതാ കമ്മീഷനെന്നും അദ്ദേഹം ചോദിച്ചു.

യോഗത്തിൽ ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു മുൻ മന്ത്രി കെ.സുധാകരൻ, കെ.സി ജോസഫ് എം.എൽ.എ, സണ്ണി ജോസഫ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാന്നൂർ രവി, എൻ.സുബ്രഹ്മണ്യൻ, വി.എ.നാരായണൻ, സുമാ ബാലകൃഷ്ണൻ, അഡ്വ.സജീവ് ജോസഫ്, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പ്രൊഫ: എ ഡി മുസ്തഫ, മുൻ എം.എൽ.എമാരായ കെ.ടി. കുഞ്ഞഹമ്മദ്, എ.പി അബ്ദുള്ള കുട്ടി, കെ.പി.സി.സി എക്സിക്യുട്ടീവ് മെമ്പർമാരായ എം.നാരായണൻകുട്ടി ,മാർട്ടിൻ ജോർജ്ജ്, മമ്പറം ദിവാകരൻ, സോണി സെബാസ്റ്റ്യൻ, എം.പി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ തില്ലങ്കേരി, എം.പി.മുരളി, വി.എൻ ജയരാജ്, സജീവ് മാറോളി, വി.സുരേന്ദ്രൻ മാസ്റ്റർ, കെ.പ്രഭാകരൻ, ചാക്കോ പാലക്കിലോടി, കെ.പി.പ്രഭാകരൻ മാസ്റ്റർ, കെ.സി മുഹമ്മദ് ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു.

 

 

Read more topics: flood, kerala, MM Hassan, CPM,
English summary
MM Hassan against flood relief center CPM
topbanner

More News from this section

Subscribe by Email