Monday November 19th, 2018 - 6:29:am
topbanner

എംഎല്‍എ കെ.എം.ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതിയിൽനിന്നു സ്റ്റേ

NewsDesk
എംഎല്‍എ കെ.എം.ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതിയിൽനിന്നു സ്റ്റേ

കൊച്ചി∙ എംഎൽഎ സ്ഥാനത്തുനിന്ന് കെ.എം. ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതിയുടെ സ്റ്റേ. അപ്പീൽ കൊടുക്കാനുള്ള സാവകാശത്തിനായി രണ്ടാഴ്ചത്തേക്കിനാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിനായി ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ഥി എം.വി. നികേഷ്കുമാറിന്റെ ഹര്‍ജിയിലാണ് അയോഗ്യ നേരിട്ടത്.

6 വർഷത്തേക്കു മത്സരിക്കുന്നതില്‍നിന്നും വിലക്കിയിരുന്നു. സ്റ്റേ അനുവദിച്ചതിനാൽ‌ ഷാജിക്ക് എംഎൽഎ സ്ഥാനം മടക്കിക്കിട്ടും. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാവകാശം തേടിയാണ് കെ.എം ഷാജി ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും വോട്ടു ചെയ്യുകയുമാകാം. ഒരുവിധികൊണ്ടു തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനാവില്ലെന്നു ഷാജി പ്രതികരിച്ചു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കെ.എം ഷാജിയുടെ തീരുമാനം. അതുവരെ തന്‍റെ അയോഗ്യത സ്റ്റേ ചെയ്യണമെന്നാണ് കെ.എം ഷാജി കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യമാണ് കോടതി അംഗീകരിച്ചത്.

Read more topics: KM Shaji, MLA, High Court, Stay,
English summary
MLA KM shaji High Court
topbanner

More News from this section

Subscribe by Email