Tuesday March 19th, 2019 - 10:52:pm
topbanner
topbanner

'സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുന്ന ജോര്‍ജിനെതിരെ സ്ത്രീകള്‍ പരസ്യമായി പ്രതികരിക്കണം' ; പി.സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച്‌ എം.സി ജോസഫൈന്‍

bincy
'സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുന്ന ജോര്‍ജിനെതിരെ സ്ത്രീകള്‍ പരസ്യമായി പ്രതികരിക്കണം' ; പി.സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച്‌ എം.സി ജോസഫൈന്‍

കോട്ടയം : വിവാദക്കുരുക്കില്‍ പതിവായി പെടുന്ന പി.സി ജോര്‍ജിന് ഇത്തവണ കുരുക്കായത് കന്യാസ്ത്രീയ്‌ക്കെതിരെയുള്ള പരാമര്‍ശമായിരുന്നു. ഇതോടെയാണ് ജോര്‍ജിനെതിരെ ആഞ്ഞടിച്ച്‌ വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രംഗത്തെത്തിയത്. പി.സി ജോര്‍ജിനെ നിയമസഭ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് മാറ്റണമെന്നാണ് വനിത കമ്മീഷന്റെ ആവശ്യം.

കന്യാസ്ത്രീയെ അപമാനിച്ച ജോര്‍ജിനെതിരെ കമ്മീഷന്‍ നല്‍കിയ പരാതി ജോര്‍ജ് അടങ്ങിയ കമ്മിറ്റി പരിഗണിക്കരുതെന്ന് എം.സി ജോസഫൈന്‍ ആവശ്യപ്പെട്ടു.സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുന്ന ജോര്‍ജിനെതിരെ കേരളത്തിലെ സ്ത്രീകള്‍ പരസ്യമായി പ്രതികരിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു. സിസ്റ്റര്‍ ലൂസി കളപ്പുരയോട് സഭാ നേതൃത്വം വീണ്ടും പ്രതികാരം ചെയ്താല്‍ വനിത കമ്മീഷന്‍ ഇടപെടുമെന്ന് എം സി ജോസഫൈന്‍ വ്യക്തമാക്കി.

സിസ്റ്ററുടെ പരാതി അവഗണിച്ച പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും എം.സി ജോസഫൈന്‍ പറഞ്ഞു.പി.സിക്കെതിരെ സെല്ലോ ടേപ്പ് ക്യാമ്ബയിന്‍ തകൃതി പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജിനെതിരെ സമൂഹ മാധ്യമത്തില്‍ പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുകയാണ്. റിമൂവ് പി.സി ജോര്‍ജ് എന്ന ഹാഷ്ടാഗ് ക്യാമ്ബയിന് പിന്നാലെ വായമൂടല്‍ ക്യാമ്ബയിനുമായാണ് പ്രതിഷേധം ചൂടുപിടിക്കുന്നത്.

പി.സി.ജോര്‍ജിന്റെ വായടക്കാനായി സെല്ലോടാപ്പ് വാങ്ങി അദ്ദേഹത്തിന് അയക്കുന്നതാണ് വായമൂടല്‍ ക്യാമ്ബയിന്‍. സമൂഹ മാധ്യമത്തില്‍ സജീവമായ ആക്ടിവിസ്റ്റുകളും സ്ത്രീകളുമാണ് ഇത്തരമൊരു വ്യത്യസ്തമായ ക്യാമ്ബയിന് തുടക്കം കുറിച്ചിരിക്കുന്നത്.

Viral News

English summary
Women should respond publicly against George, who regularly humiliates womanhood "; MC Josephine stabbed against PC George
topbanner

More News from this section

Subscribe by Email