Monday September 24th, 2018 - 3:38:am
topbanner

മാതഭൂമി വാര്‍ത്താ സംഘം സഞ്ചരിച്ച വള്ളം മുങ്ങി കാണാതായവര്‍ക്കായുള്ള തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തി

NewsDesk
മാതഭൂമി  വാര്‍ത്താ സംഘം സഞ്ചരിച്ച വള്ളം മുങ്ങി കാണാതായവര്‍ക്കായുള്ള തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തി

കോട്ടയം : വാര്‍ത്താ സംഘം സഞ്ചരിച്ച വള്ളം മുങ്ങി കാണാതായവര്‍ക്കായുള്ള തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തി.രാത്രി 7.30യോടെയാണ് ആറ് മണിക്കൂര്‍ നീണ്ട തിരച്ചില്‍ അവസാനിപ്പിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെ വീണ്ടും ആരംഭിക്കും.

എഴുമാംതുരുത്ത് മുണ്ടാറിലെ ദുരിതാശ്വാസക്യാമ്പിലെ വിവരം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുകയായിരുന്ന മാതൃഭൂമി വാര്‍ത്താ സംഘം സഞ്ചരിച്ച വള്ളം മുങ്ങിയാണ് രണ്ട് പേരെ കാണാതായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ രക്ഷപെടുത്തിയിരുന്നു. കടുത്തുരുത്തി മാതൃഭൂമി ന്യൂസ് സ്ട്രിംഗര്‍ മാന്നാര്‍ പാട്ടശ്ശേരില്‍ സജി മെഗാസ് (47), ഡ്രൈവര്‍ തിരുവല്ല സ്വദേശി ബിബിന്‍ (26) എന്നിവരെയാണ് കാണാതായത്. കാണാതായ രണ്ട് പേര്‍ക്കായി തിരിച്ചില്‍ തുടരുകയാണ്. അപകടത്തില്‍ രക്ഷപെട്ട മാത്യഭൂമി കോട്ടയം ജില്ലാ റിപ്പോര്‍ട്ടര്‍ തൃശൂര്‍ കൂടപ്പുഴമന ശ്രീധരന്‍ (28), തിരുവല്ല ക്യാമറാമാന്‍ ചിറക്കടവ് തടിച്ചുമാക്കില്‍ അഭിലാഷ് (29) എന്നിവരെ മുട്ടുചിറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കല്ലറ പഞ്ചായത്തിലെ മുണ്ടാര്‍പാറേ കോളനിയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുകയായിരുന്ന മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ച വള്ളമാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച്ച പന്ത്രണ്ടരയ്ക്ക് ശേഷം മുണ്ടാര്‍പാറേ കോളനിയുടെ സമീപം കരിയാറിന്റെ മനക്കച്ചിറ ഒമ്പതാം നമ്പറിലാണ് സംഭവം. ക്യാമ്പിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിയതിന് ശേഷം തിരികെ രണ്ട് കിലോമീറ്റര്‍ അകലെ എഴുമാംതുരുത്ത് കൊല്ലംകരി ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലേക്ക് വരുമ്പോള്‍ കരിയാറിന്റെ ഒമ്പതാംനമ്പറിന്റെ ഭാഗത്ത് ആറിന്റെ മധ്യഭാഗത്തായി വള്ളം തലകീഴായി മറിയുകയായിരുന്നു.

വള്ളം മറിഞ്ഞ ഉടന്‍ തന്നെ വള്ളം ഊന്നിയിരുന്ന മുണ്ടാര്‍ പാറയില്‍ അനീഷ് ഭവനില്‍ അഭിലാഷ് മറ്റ് നാല് പേരേയും രക്ഷിച്ച് മറിഞ്ഞ വള്ളത്തില്‍ പിടിപ്പിച്ച് കിടന്നു. അഭിലാഷിന്റേയും മറ്റ് നാല് പേരുടേയും ബഹളം കേട്ട് സമീപത്ത് പുല്ല് ചെത്തിയിരുന്നവര്‍ മറ്റൊരു വള്ളത്തില്‍ അപകടസ്ഥലത്തേക്ക് എത്തി. റിപ്പോര്‍ട്ടര്‍ ശ്രീധരനെയും ക്യാമറാന്‍ അഭിലാഷിനെയും രക്ഷപെടുത്തി. ഇതിനിടെ മറ്റ് രണ്ട് പേര്‍ കൈവിട്ട് ആറിലേക്ക് മുങ്ങുകയായിരുന്നു.

രക്ഷപെട്ട ശ്രീധരനേയും അഭിലാഷിനേയും മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കാണാതായവര്‍ക്ക് വേണ്ടി സ്‌കൂബാ ടീമും, ഫയര്‍ഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ ആറുമണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അപകടസ്ഥലത്തും, ആശുപത്രിയില്‍ കഴിയുന്നവരെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സിപിഐഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, കെ സുരേഷ്‌കുറുപ്പ് എംഎല്‍എ, ബി. ജെ. പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

Read more topics: mathrubhumi, reporter, missing,
English summary
MATHRUBHUMI NEWS REPORTER MISSING
topbanner

More News from this section

Subscribe by Email