Thursday November 15th, 2018 - 9:43:am
topbanner

മലപ്പുറത്തെ ആള്‍ക്കൂട്ട ആക്രമണ സംഭവം: ഒരാള്‍ അറസ്റ്റില്‍

RA
മലപ്പുറത്തെ ആള്‍ക്കൂട്ട ആക്രമണ സംഭവം: ഒരാള്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. ഒമ്പതാം പ്രതി അബ്ദുള്‍‌ നാസറാണ് കേസിൽ അറസ്റ്റിലായത്. ഇയാളാണ് സാജിദിനെ കെട്ടിയിട്ട മര്‍ദ്ദിച്ച ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ആക്രമണത്തിന് ശേഷം ദൃശ്യങ്ങൾ വാട്സ് ആപ്പില്‍ പ്രചരിപ്പിച്ചു. ഇതില്‍ മനം നൊന്താണ് സാജിദ് ആത്മഹത്യ ചെയ്തത്. 

മർദ്ദിച്ചവരുടെ പേരുവിവരങ്ങൾ ആത്മഹത്യ കുറിപ്പലുള്ളതായി ബന്ധുക്കൾ പറഞ്ഞിരുന്നു. രാത്രി സംശകരമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ചായിരുന്നു കഴിഞ്ഞ 27നാണ് യുവാവിനെ ആള്‍ക്കൂട്ടം അക്രമിച്ചത്.

Read more topics: MALAPPURAM, YOUNGMEN, SUICIDE
English summary
MALAPPURAM YOUNGMEN SUICIDE
topbanner

More News from this section

Subscribe by Email