Wednesday November 14th, 2018 - 8:48:am
topbanner

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം: ബിജെപി നേതൃയോഗത്തില്‍ പൊട്ടിക്കരഞ്ഞ് എം.ടി രമേശ്

Anju N C
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം: ബിജെപി നേതൃയോഗത്തില്‍ പൊട്ടിക്കരഞ്ഞ് എം.ടി രമേശ്

തിരുവനന്തപുരം: ബിജെപി നേതൃയോഗത്തില്‍ പൊട്ടിക്കരഞ്ഞ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. മെഡിക്കല്‍ കോഴ വിവാദത്തില്‍ ഒപ്പമുള്ളവര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും തന്റെ രാഷ്ട്രീയ ജീവിതം നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ താന്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ എം.ടി രമേശിനെതിരെ വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് സംസ്ഥാന വക്താവ് കെ. സജീവനും രംഗത്തെത്തി. ആദ്യം പാര്‍ട്ടിക്കുള്ളിലെ ശത്രുക്കളെ കണ്ടെത്തണമെന്നും സജീവന്‍ വ്യക്തമാക്കി.

കോഴ വിവാദത്തില്‍ എത്ര ഉന്നതനായാലും കര്‍ശന നടപടി ഉണ്ടാകുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. വിവാദത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. വിഷയം കേന്ദ്രനേതൃത്വം പ്രത്യേകം ചര്‍ച്ച ചെയ്യും.

Read more topics: MT ramesh, bjp, cried
English summary
M T ramesh cried in bjp meeting
topbanner

More News from this section

Subscribe by Email