Sunday June 24th, 2018 - 1:21:am
topbanner
Breaking News

ലോട്ടറി വില്‍പ്പനക്കാര്‍ ഇനി യൂണിഫോമിൽ

Mithun muyyam
ലോട്ടറി വില്‍പ്പനക്കാര്‍  ഇനി യൂണിഫോമിൽ

കൊച്ചി:ഇനി മുതൽ ലോട്ടറി വിൽപ്പനക്കാർ യൂണിഫോമിൽ എത്തും. സംസ്ഥാനത്തെ ലോട്ടറി വില്‍പ്പനക്കാര്‍ക്കായി യൂണിഫോം പദ്ധതി നടപ്പിലാക്കുകയാണ്. ലോട്ടറി പരസ്യത്തോട് കൂടിയ ഓവര്‍കോട്ട് ധരിച്ചാണ് ഇനിമുതല്‍ വില്‍പ്പനക്കാര്‍ എത്തുക. ഇതിനു പുറമെ പ്രത്യേക കുടകളും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

വഴിയരികില്‍ ഭാഗ്യക്കുറി വില്‍ക്കുന്നവര്‍ക്ക് യൂണിഫോം ധരിച്ച് കുടക്കീഴിലിരുന്ന് ഭാഗ്യക്കുറി വില്‍ക്കാം. കുങ്കുമ നിറത്തിലാണ് യൂണിഫോം. സംസ്ഥാനത്തെ ലോട്ടറി ഏജന്റുമാരുടെയും ചില്ലറവില്പനക്കാരുടെയും ക്ഷേമ നിധി ബോര്‍ഡാണ് ലോട്ടറി വില്‍പ്പനക്കാര്‍ക്ക് യൂണിഫോം എന്ന ആശയം പ്രാബല്യത്തിൽ കൊണ്ടുവരാൻ തീരുമാനിച്ചത്.

 

Read more topics: uniform, umbrellas, lottery
English summary
Lottery sellers are now in uniform

More News from this section

Subscribe by Email