Thursday September 20th, 2018 - 10:30:am
topbanner
Breaking News

എലിപ്പനി: തൃശൂരിൽ ഒരു സ്ത്രീ മരിച്ചു

NewsDesk
എലിപ്പനി: തൃശൂരിൽ ഒരു സ്ത്രീ മരിച്ചു

തൃശൂര്‍: എലിപ്പനി ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പാലക്കാട് മുണ്ടൂര്‍ ചെമ്പക്കര വീട്ടില്‍ പരേതനായ കുട്ടന്റെ മകള്‍ നിര്‍മല (50) യാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് നിര്‍മല പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച പുലര്‍ച്ചെയാണ് മരണം. നിര്‍മലയ്ക്ക് എലിപ്പനി ബാധയാണെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ: കെ.പി. റീത്ത പറഞ്ഞു.

പാലക്കാട് ജില്ലയില്‍ കഴിഞ്ഞമാസമുണ്ടായ അഞ്ചു പനിമരണങ്ങളില്‍ രണ്ടെണ്ണം എലിപ്പനി ബാധിച്ചായിരുന്നു. മൂന്നെണ്ണം എലിപ്പനി ബാധ സംശയിച്ചിരുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റിലെ അഞ്ചുമരണങ്ങളും വെള്ളപ്പൊക്കം ഉണ്ടാവുന്നതിനു മുമ്പാണ് നടന്നത്. വെള്ളപ്പൊക്കത്തിനുശേഷം എലിപ്പനി പടരാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിര്‍മലയുട മരണം എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മുണ്ടൂരില്‍ പനി ബാധിച്ച് രണ്ടാമത്തെ മരണമാണ് നിര്‍മലയുടേത്. വികലാംഗയായ നിര്‍മല അവിവാഹിതയാണ്. അമ്മ: ജാനു. സഹോദരങ്ങള്‍: സുരേഷ്, വിമല, ചന്ദ്രിക.

 

Read more topics: thrissur, Leptospirosis, woman, died,
English summary
Leptospirosis: A woman died in Thrissur
topbanner

More News from this section

Subscribe by Email