Thursday November 15th, 2018 - 3:22:am
topbanner

എലിപ്പനി: കോഴിക്കോട് ജില്ലയിൽ 6 സംശയാസ്പദ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

bincy
എലിപ്പനി: കോഴിക്കോട് ജില്ലയിൽ 6 സംശയാസ്പദ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

കോഴിക്കോട് : ജില്ലയില്‍ ഇന്നലെ വൈകീട്ട് മുതല്‍ ഇന്ന് രാവിലെ വരെ എലിപ്പനി ബാധയെന്ന് സംശയിക്കുന്ന 6 കേസുകള്‍ കൂടെ റിപ്പോര്‍ട്ട് ചെയ്തു. പാലത്ത്, നെല്ലിക്കോട്, ചെറുവണ്ണൂര്‍, കൊയിലാണ്ടി, മുതലക്കുളം, ഇന്ദിരാനഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ കേസുകള്‍.

ഇതോടെ സംശയാസ്പദമായ കേസുകളുടെ ആകെ എണ്ണം 276 ആയി. ഇതുവരെ ആകെ 135 കേസുകള്‍ സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച കേസുകളില്‍ 7 മരണവും സംശയാസ്പദമായ കേസുകളില്‍ ആകെ 12 മരണവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

English summary
Leptospirosis: 6 suspicious cases in Kozhikode district
topbanner

More News from this section

Subscribe by Email