Tuesday August 21st, 2018 - 4:00:am
topbanner

ലേക്ക് പാലസ് റിസോര്‍ട്ട് കേസ്: തോമസ് ചാണ്ടിക്കെതിരെ വീണ്ടും അന്വേഷണം

fasila
ലേക്ക് പാലസ് റിസോര്‍ട്ട് കേസ്: തോമസ് ചാണ്ടിക്കെതിരെ വീണ്ടും അന്വേഷണം

കോട്ടയം: ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മ്മിച്ച കേസില്‍ മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ വീണ്ടും അന്വേഷണം. കോട്ടയം വിജിലന്‍സ് കോടതിയാണ് തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. തോമസ് ചാണ്ടിക്കു പുറമേ മുന്‍ കളക്ടര്‍ എന്‍. പത്മകുമാറിനെതിരെയും പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു.

കേസില്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കേസില്‍ മൂന്നാം പ്രതിയാണ് തോമസ് ചാണ്ടി. നേരത്തെ റോഡ് നിര്‍മ്മിച്ച കേസില്‍ തോമസ് ചാണ്ടിക്കെതിരായ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാല് മാസം കൂടി സമയം കോട്ടയം വിജിലന്‍സ് കോടതി അനുവദിച്ചിരുന്നു. അന്വേഷണ പുരോഗതി എല്ലാ മാസവും അഞ്ചാം തീയതി അറിയക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് പുതിയ ഉത്തരവ്.

English summary
Lake Palace Resort case: Investigation against Thomas Chandi
topbanner

More News from this section

Subscribe by Email