Saturday November 17th, 2018 - 8:42:pm
topbanner

ചെങ്ങന്നൂരിൽ എൽ.ഡി.എഫ് വിജയിക്കുമെന്ന് അഭിപ്രായ സർവ്വേ

fasila
ചെങ്ങന്നൂരിൽ എൽ.ഡി.എഫ് വിജയിക്കുമെന്ന് അഭിപ്രായ സർവ്വേ

ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ വിജയസാധ്യത എൽ.ഡി.എഫിനെന്ന് അഭിപ്രായ സർവ്വേ ഫലം. കേരളാ സർവ്വകലാശാല പൊളിറ്റിക്കൽ സയൻസ് വകുപ്പിലെ സർവെ റിസർച്ച് സെന്റർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് ഗവൺമെന്റ് ഓഫ് കേരളയുടെ സഹായത്തോടെ നടത്തിയ പഠനത്തിൽ 52.8 ശതമാനം പേരാണ് ഇടത് സ്ഥാനാർത്ഥി സജി ചെറിയാൻ ജയിക്കുമെന്ന് അഭിപ്രായം പ്രകടിപ്പിച്ചത്.

31.6 ശതമാനം പേർ യു.ഡി.എഫ് സ്ഥാനാർത്ഥി ഡി. വിജയകുമാർ ജയിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. 14.7 ശതമാനം പേർ എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ് ശ്രീധരൻ പിള്ളയുടെ വിജയം പ്രവചിച്ചു. മേയ് 18, 19, 20 തീയതികളിലായി മണ്ഡലത്തിലെ 680 വോട്ടർമാരുമായി നടത്തിയ അഭിമുഖവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ന് ഒരു ദിനപ്പത്രത്തിലൂടെയാണ് പുറത്ത് വിട്ടത്.

ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ അവസാനഘട്ടത്തിലെ അടിയൊഴുക്കുകളും നീക്കുപോക്കുകളും ഫലം നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്ന മറ്റൊരു വാദവും റിപ്പോർട്ടിലുണ്ട്. സിറ്റിംഗ് എം.എൽ.എ കെ.കെ രാമചന്ദ്രൻ നായരുടെ പ്രവർത്തനങ്ങൾ മണ്ഡലത്തിന് ഏറെ ഗുണം ചെയ്തെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.

Read more topics: Chengannur, LDF, win, opinion survey
English summary
LDF win in Chengannur opinion survey
topbanner

More News from this section

Subscribe by Email