തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന ജാഥ സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 3 വരെയാണ് ജാഥകള്‍. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തു നിന്നുമായി രണ്ട് ജാഥകളാണ് നടത്തുന്നത്. കാസര്‍ഗോഡ് നിന്നും ഒക്ടോബര്‍ 21ന് ആരംഭിക്കുന്ന ജാഥ നവംബര്‍ 3ന് തൃശൂരും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ജാഥ എറണാംകുളത്തുമാണ് അവസാനിക്കുക.
കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന യാത്രയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന ജാഥയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേതൃത്വം നല്‍കും.