Tuesday February 19th, 2019 - 4:40:pm
topbanner

ശബരിമല വിധിക്കെിരെയുള്ള പ്രതിഷേധം; പ്രതിരോധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ് മുന്നണി തീരുമാനം

JB
ശബരിമല വിധിക്കെിരെയുള്ള പ്രതിഷേധം; പ്രതിരോധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ് മുന്നണി തീരുമാനം

കൊച്ചി:പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനമാകാമെന്ന സുപ്രിം കോടതി വിധി സര്‍ക്കാരിനെതിരെ പ്രചരണായുധമാകുന്ന പശ്ചാത്തലത്തില്‍ ഇതിനെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫ് മുന്നണി യോഗം തീരുമാനിച്ചു. വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നതാണ് മുന്നണി യോഗത്തിന്റെ നിലപാട്.

വിധി വന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും സര്‍ക്കാരിന് മേല്‍ ചുമത്തുന്ന സാഹചര്യത്തിലാണ് സത്യാവസ്ഥ ജനങ്ങളെ അറിയിക്കാന്‍ മുന്നണി യോഗം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ബിജെപി ജാഥ കടന്ന് പോകുന്ന തെക്കന്‍ ജില്ലകളില്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും. 16 ന് തിരുവനന്തപുരത്തും, 23 ന് പത്തനംതിട്ടയിലും 24 ന് കൊല്ലത്തും നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയും മുന്നണി നേതാക്കളും പങ്കെടുക്കും. 30 ന് മുന്‍പ് എല്ലാ ജില്ല കേന്ദ്രങ്ങളിലും വിശദീകരണ യോഗം സംഘടിപ്പിക്കും.

കോടതി വിധിക്ക് പിന്നാലെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബിജെപി കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.

 

Viral News

English summary
LDF meeting discussing sabarimal issue
topbanner

More News from this section

Subscribe by Email