Friday September 21st, 2018 - 10:20:am
topbanner
Breaking News

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഫെബ്രുവരിയില്‍

rajani
എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഫെബ്രുവരിയില്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്ന് എക്സൈസ്മന്ത്രി ടി.പി രാമകൃഷ്ണന്‍. ടൂറിസം മേഖലയിലെ തിരിച്ചടി കൂടി പരിഗണിച്ചായിരിക്കും മദ്യനയം പ്രഖ്യാപിക്കുക. നിരോധനമല്ല, മദ്യവര്‍ജ്ജനമാണ് എല്‍.ഡി.എഫ് നയം. സമഗ്ര മദ്യനയമായിരിക്കും എല്‍.ഡി.എഫ് കൊണ്ടുവരിക.

ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ചര്‍ച്ച ചെയ്തായിരിക്കും നയം രുപകരിക്കുക. യു.ഡി.എഫിന്റേതു പോലെയായിരിക്കില്ല എല്‍.ഡി.എഫിന്റെ മദ്യനയമെന്നും മന്ത്രി പറഞ്ഞു.

മദ്യനിരോധനം ടൂറിസം മേഖലയില്‍ വലിയ തിരിച്ചടി നല്‍കിയെന്ന് ആക്ഷേപം ഉയരുന്ന സാഹച ര്യത്തിലാണ് ടൂറിസം മേഖലയെ കൂടി പരിഗണിച്ച് മദ്യനയം കൊണ്ടുവരികയെന്ന് മന്ത്രി വ്യക്തമാക്കിയത്.

പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി നാടുവിട്ടത് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരി
 
ആദ്യ ലൈംഗികാനുഭവത്തെ കുറിച്ച് തുറന്നടിച്ച് ഇന്ത്യൻ യുവതികള്‍ [വീഡിയോ]

 

Read more topics: LDF, government, liquer, law
English summary
LDF government liquer law
topbanner

More News from this section

Subscribe by Email