Sunday September 23rd, 2018 - 2:19:am
topbanner

ശബരിമല തന്ത്രിയുടെ നിര്യാണത്തിൽ കുമ്മനം അനുശോചിച്ചു

Mithun Muyyam
ശബരിമല തന്ത്രിയുടെ നിര്യാണത്തിൽ കുമ്മനം അനുശോചിച്ചു

തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ദു:ഖം രേഖപ്പെടുത്തി. കോടാനുകോടി അയ്യപ്പഭക്തരുടെ ആശ്രയ കേന്ദ്രമായ ശബരിമലയുടെ തന്ത്രി എന്ന നിലയിൽ പരമാദരണീയനാണ് അദ്ദേഹമെന്ന് കുമ്മനം അനുസ്മരിച്ചു.

ക്ഷേത്രാചാരങ്ങൾ വിധിപോലെ സംരക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം . ക്ഷേത്ര വിരോധികളും നിക്ഷിപ്ത താല്പര്യക്കാരും ശബരിമലയ്ക്കും വിശ്വാസങ്ങൾക്കുമെതിരെ സമ്മർദമുയർത്തിയപ്പോഴെല്ലാം ഉറച്ച നിലപാടും സൗമ്യമായ സമീപനവും കൊണ്ട് ഭക്ത കോടികൾക്ക് ആത്മവിശ്വാസം പകർന്ന സാന്നിധ്യമായിരുന്നു തന്ത്രികളുടേതെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.

തന്ത്രികളുടെ വിയോഗം തീരാനഷ്ടമാണ്. അയ്യപ്പനിൽ സമർപ്പിതമായ ആ ധന്യ ജീവിതം സമാജത്തിനാകെ പ്രേരണയാണെന്ന് കുമ്മനം അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.

Read more topics: kummanam, shabarimala,
English summary
Kummanam mourned the death of kantare maheswaran
topbanner

More News from this section

Subscribe by Email