Saturday September 22nd, 2018 - 7:11:pm
topbanner

വീഡിയൊ വൈറൽ : കുമരകത്ത് കാശ്മീരി യുവാക്കള്‍ പോലീസ് നിരിക്ഷണത്തില്‍

NewsDesk
വീഡിയൊ വൈറൽ : കുമരകത്ത് കാശ്മീരി യുവാക്കള്‍ പോലീസ് നിരിക്ഷണത്തില്‍

കോട്ടയം: കുമരകത്ത് പുരാവസ്തുഷോപ്പ് നടത്തുന്ന കാശ്മീരി യുവാക്കള്‍ പോലീസ് നിരിക്ഷണത്തില്‍. കാശ്മീരില്‍ സൈന്യത്തിനുനേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഉള്‍പ്പെട്ട ആളാണ് താനെന്ന് ഈ യുവാവ് പറയുകകയും ഇത് വാട്‌സ് അപ്പിലൂടെ വൈറലാവുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസ് നടപടി.

കുമരകത്ത് പുരാവസ്തു ഷോപ്പ് നടത്തുന്ന സാഫിര്‍ ( 22) നെയാണ് പോലീസ് വിളിപ്പിച്ചത്. സൈന്യവുമായുളള പോരാട്ടത്തില്‍ തന്റെ ഒരു സുഹൃത്ത് കൊല്ലപ്പെട്ടതായും വാട്പ്പില്‍ പ്രചരിച്ച വീഡിയോയില്‍ പറയുന്നു. സൈന്യത്തിന് എതിരായ കല്ലേറിന് തനിക്ക് പണം ലഭിച്ചതായും തുടര്‍ന്ന് പറയുന്നുണ്ട്.

ഇയാള്‍ക്ക് കൊച്ചി വിലാസത്തിലുളള ആധാര്‍ കാര്‍ഡും ഉണ്ട്. സാഫിറിനൊപ്പം എത്തിയ നാലു യുവാക്കളെ സംഭവത്തെ തുടര്‍ന്ന് കാണാതായി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കുമരകത്ത് കാശ്മീരി യുവാക്കളുടെ സാന്നിധ്യത്തെക്കുറിച്ച് എന്‍.ഐ.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോട്ടയം ഡിവൈ.എസ്.പി സഖറിയാ മാത്യുവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

Read more topics: Kumarakam, Kashmir, video,
English summary
Kumarakam Kashmir youth video viral
topbanner

More News from this section

Subscribe by Email