Thursday May 24th, 2018 - 11:42:am
topbanner

കോഴിക്കോട് വൻ ലഹരി ഗുളിക വേട്ട; യുവാവ് അറസ്റ്റിൽ

Mithun Muyyam
കോഴിക്കോട് വൻ ലഹരി ഗുളിക വേട്ട; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: നിരോധിത ലഹരി ഗുളികകളുടെ വൻ ശേഖരവുമായി യുവാവ് പോലീസ് പിടിയിൽ. പരപ്പിൽ തങ്ങൾ റോഡിലെ മൂച്ചി ഇബ്രാഹിം ബാദുഷ(29)യെയാണ് വെള്ളായിൽ എസ് ഐ ടി.വി ധനഞ്ജയദാസും സംഘവും പിടികൂടിയത്. ഇയാളിൽ നിന്നും മാരകമായ ട്രെമഡോൾ അടങ്ങിയ 1100 പ്രാസ്മ പ്രോസ്‌മിയോൻ ഗുളിക കണ്ടെത്തി.

കോഴിക്കോട് സി എച്ച് മേൽപ്പാലത്തിനു അടുത്ത് നിന്നാണ് ഇബ്രാഹിം ബാദുഷ കുടുങ്ങിയത്. ഗുളികകൾ ഇവിടെ നിന്നും വിൽപ്പനയ്ക്ക് ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇവ ശ്രദ്ധയിപ്പെട്ടത്. മൈസൂരിൽ നിന്നുമാണ് ഗുളിക കേരളത്തിൽ എത്തിക്കുന്നതിന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു. സ്കൂൾ കുട്ടികൾ ഉൾപ്പടെ ഇതിന്റെ ഉപഭോക്താക്കളാണെന്നു സൂചനയുണ്ട്.

എ എസ് ഐ സതീഷ്, സുനിൽകുമാർ, ശ്രീജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

English summary
Kozhikode big swallow pelicon hunt

More News from this section

Subscribe by Email