കണ്ണൂര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അധീനതയിലുള്ള കണ്ണൂര്‍ പരിയാരത്തെ മഠത്തിൽ അന്വേഷണസംഘം എത്തി. പരിയാരം ആയുർവേദ ആശുപത്രിക്ക് പിന്‍വശത്തുള്ള മീഷനറീസ് ഓഫ് ജീസസ് എന്ന സ്ഥാപനത്തിലാണ് ഇന്ന് വെകുന്നേരം മൂന്നുമണിയോടെ പരിശോധനയ്ക്ക് എത്തിയത്.
കോട്ടയം കുറവിലങ്ങാട്, കണ്ണൂർ പരിയാരം, മാതമംഗലം എന്നിവിടങ്ങളിലാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട കേരളത്തിലെ സ്ഥാപനങ്ങൾ. കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നേത്യത്വത്തിലുള്ള സംഘമാണ് എത്തിയത്.
കന്യാസ്ത്രീയുടെ പരാതിയില്‍ കണ്ണൂരിലെ മഠങ്ങളെക്കുറിച്ച് പറയുന്നില്ലെങ്കിലും ബിഷപ്പ് കേരളത്തില്‍ എത്തുമ്പോള്‍ ഇവിടെയും സന്ദര്‍ശനം നടത്തിയിരുന്നുവോ എന്നാണ് അന്വഷിക്കുന്നത്. ഇവിടെയുള്ള അന്തേവാസികളുടെ മൊഴിയെടുക്കും. രേഖകളും പരിശോധിക്കും.
കുറവിലങ്ങാട് എത്തിയപ്പോള്‍ ഒന്നും ഇവിടെ സന്ദര്‍ശനം നടത്തിയിട്ടില്ലങ്കില്‍ കേസ് കൂടുതല്‍ സങ്കിര്ണ്ണമാകുകയും ബിഷപ്പിനെതിരെയുള്ള കുരുക്ക് മുറുകുകയും ചെയ്യും. ബിഷപ്പ് ജലന്തര്‍ ബിഷപ്പ് അവിടം വിടരുതെന്ന് കാണിച്ച് കേരളത്തിന്റെ ഡി.ജി.പി അവിടുത്തെ പോലീസ് മേധാവിക്ക് കത്തയച്ചിട്ടുണ്ട്. കന്യാസ്ത്രീയെ 13തവണ പ്രക്യതിവിരുദ്ധ ലൈംഗിക ബന്ധത്തിന് വിധേയയാക്കി എന്നാണ് പരാതി.