Wednesday November 14th, 2018 - 6:03:am
topbanner

കൂത്തുപറമ്പ ;ദുരിതാശ്വാസ ക്യാമ്പിന്റെ പ്രവർത്തനം അവസാനിപ്പിച്ചു

Renjini
കൂത്തുപറമ്പ ;ദുരിതാശ്വാസ ക്യാമ്പിന്റെ പ്രവർത്തനം അവസാനിപ്പിച്ചു

കൂത്തുപറമ്പ:കൂത്തുപറമ്പിനടുത്ത മെരുവമ്പായിൽ പ്രവർത്തിച്ചു വന്നിരുന്ന ദുരിതാശ്വാസ ക്യാമ്പിന്റെ പ്രവർത്തനം അവസാനിപ്പിച്ചു.  ക്യാമ്പിലുണ്ടായിരുന്ന മുപ്പതോളം ആളുകൾ വെള്ളിയാഴ്ച്ച രാവിലെ വീടുകളിലേക്ക് തിരിച്ച് പോയതോടെയാണ് ക്യാമ്പ് പിരിച്ചു വിട്ടത്.

മെരുവമ്പായി പുഴ കരകവിഞ്ഞൊഴുകി  പരപ്പിൽ ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 8 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.  മാങ്ങാട്ടിടം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് മെരുവമ്പായി മാപ്പിള യു.പി.സ്ക്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് നടത്തിവന്നിരുന്നത്. കണ്ണവം ഭാഗത്ത് മഴ കുറഞ്ഞതിനെ തുടർന്ന് മെരുവമ്പായി പുഴയിലെ പ്രളയജലത്തിന് കുറവ് വന്നിട്ടുണ്ട്.

അതുപോലെ കതിരൂർ ചുണ്ടങ്ങാപ്പൊയിലിലെ ദുരിതാശ്വാസ കേമ്പിലെ കുടുംബങ്ങൾ സ്വന്തം വീടുകളിലേക്ക് മടങ്ങി പൊന്ന്യം ചാടാലപ്പുഴയിലെ വെള്ളത്തിന്റെ തോത് കുറഞ്ഞ സാഹചര്യത്തിലാണിത് .9 കുടുംബങ്ങളിലെ 39 പേരാണ് വീടുകളിലേക്ക് മടങ്ങിയത്

English summary
The relief camps stopped functioning in Koothuparamba;
topbanner

More News from this section

Subscribe by Email