Tuesday November 13th, 2018 - 8:10:am
topbanner

പോലീസിലെ ദാസ്യപ്പണി എല്‍.ഡി.എഫ്. സര്‍ക്കാര്‍ അനുവദിക്കില്ല: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

NewsDesk
പോലീസിലെ ദാസ്യപ്പണി എല്‍.ഡി.എഫ്. സര്‍ക്കാര്‍ അനുവദിക്കില്ല: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തൃശൂര്‍: പോലീസിനെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കാന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുതക്കാട് 'മണലിക്കൊരു തണല്‍' പദ്ധതി ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.

സംസ്ഥാനത്തെ പോലീസ് കേരള സംസ്‌കാരത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കണം. പോലീസുകാര്‍ ദാസ്യപ്പണി ചെയ്യേണ്ട കാര്യമില്ല. ദാസ്യപ്പണി നടത്തിയാല്‍ എത്ര ഉന്നതരായാലും കര്‍ശന നടപടിയുണ്ടാകുമെന്നും പോലീസിനെ നിയമിക്കുന്നത് പി.എസ്.സിയാണ്. ഇത് നല്ല ബോധ്യം വേണം.

ഈ ബോധ്യമുണ്ടായതിനാലാണ് ദാസ്യപ്പണിയുടെ വിവരം ഇപ്പോള്‍ പുറത്തു വന്നത്. ഇതര സംസ്ഥാനങ്ങളില്‍ പോലീസിനെക്കൊണ്ട് ദാസ്യപ്പണി ചെയ്യിപ്പിക്കുന്നുണ്ട്.

കേരളത്തില്‍ അപൂര്‍വം ഓഫീസര്‍മാരെക്കുറിച്ചാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. പഴയകാലത്ത് ഓര്‍ഡര്‍ലി സമ്പ്രദായമുണ്ടായിരുന്നു, അത് നിരോധിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുവഴിയുള്ള നിയമനംവഴി വന്ന പോലീസുകാരെ മുന്‍കാലങ്ങളില്‍ ഇത്തരം പണികളെടുപ്പിച്ചിരുന്നു.

1980 മുതല്‍ പി.എസ്.സി. വഴിയാണ് പോലീസ് നിയമനം. ഒരുവിധ വീട്ടുവേലയും ചെയ്യേണ്ടതില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ഐ.പി.എസുകാര്‍ കേരളത്തിന്റെ സംസ്‌കാരത്തിനൊത്ത് മാറണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

English summary
Kodiyeri Balakrishnan about Servant of the Police
topbanner

More News from this section

Subscribe by Email