Saturday October 20th, 2018 - 10:51:pm
topbanner
Breaking News

'നടക്കുന്നത് സമരകോലാഹലം' ; കന്യാസ്ത്രീകളുടെ സമരത്തിനെതിരെ കോടിയേരി

Aswani
'നടക്കുന്നത് സമരകോലാഹലം' ; കന്യാസ്ത്രീകളുടെ സമരത്തിനെതിരെ കോടിയേരി

തിരുവനന്തപുരം:  ജലന്ധര്‍ രൂപതാ അധ്യക്ഷനായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തി വരുന്ന സമരം ദുരുദ്ദേശപരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരകോലാഹലമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കോടിയേരി വിമര്‍ശിച്ചു.

സമരം രാഷ്ട്രീയപ്രചരണങ്ങളുടെ ഭാഗമാണെന്നും കോടിയേരി പറഞ്ഞു. തെളിവുണ്ടെങ്കില്‍ ഏത് പാതിരിയായാലും രക്ഷപെടില്ലെന്നും ഇരയ്ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസിന്റെ അന്വേഷണം പൂര്‍ത്തിയായാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ഇന്ന് ഉണ്ടാവില്ലാന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നടന്ന രണ്ടാം ദിവസത്തെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ് മടങ്ങി. നാളെയും ചോദ്യം ചെയ്യുന്നത് തുടരുമെന്ന് പൊലീസ് അറിയിച്ചു.

മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും ചോദ്യം ചെയ്യല്‍ നാളെ പൂര്‍ത്തിയാക്കാനാവുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അറസ്റ്റിന്റെ കാര്യത്തില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം മാത്രമേ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

English summary
Kodiyeri against nuns struggle
topbanner

More News from this section

Subscribe by Email