Thursday June 20th, 2019 - 2:54:pm
topbanner
topbanner

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു: അഡ്വ. ആളൂർ ചലച്ചിത്ര മേഖലയിലേക്ക്...

fasila
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു: അഡ്വ. ആളൂർ ചലച്ചിത്ര മേഖലയിലേക്ക്...

തൃശൂർ: വിവാദകേസുകളിലൂടെ ശ്രേധേയനായ ക്രിമിനൽ അഭിഭാഷകൻ അഡ്വ: ബി.എ ആളൂർ ചലച്ചിത്രമേഖലയിലേക്ക് പ്രവേശിക്കുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ചലച്ചിത്ര ആവിഷ്കാരത്തിലൂടെയാണ് ആളൂർ സിനിമാപ്രവേശനം നടത്തുന്നത്. ഷാജി കൈലാസിന്റെ ശിഷ്യനും ഫെഫ്ക മെമ്പറും എഴുത്തുകാരനുമായ സലിം ഇന്ത്യ സംവിധാനം ചെയ്യുന്ന 'അവാസ്തവം' എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയാണ് മലയാള സിനിമയിൽ ആളൂർ തന്റെ കയ്യൊപ്പ് പതിക്കാൻ എത്തുന്നത്.

തിരക്കഥയും സംഭാഷണവും ഒരുക്കുന്നതിന് പുറമെ 'അവാസ്തവം' എന്ന ചിത്രത്തിൽ ആളൂർ ഒരു പ്രമുഖ വേഷത്തിൽ അഭിനയിക്കുകയും ചെയ്യും. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സ്വന്തന്ദ്രമായ ചലച്ചിത്രാവിഷ്കാരമാണ് ലക്‌ഷ്യം. എങ്ങോട്ടും ചെയ്യാതെ ആരുടേയും പക്ഷം പിടിക്കാതെ നടി അക്രമിക്കപ്പെട്ടതിനുശേഷമുള്ള സംഭവങ്ങൾ യഥാതഥമായി ചിത്രീകരിക്കും. ഓരോ സംഭവങ്ങളും അതാത് കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.

നടിക്ക് നടിയുടെ ശരി, ദിലീപിന് ദിലീപിന്റെ ശരി, അന്വേഷണ ഉദ്യോഗസ്ഥർക്ക് അവരുടെ ശരി, പ്രതിഭാഗം അഭിഭാഷകന് അദ്ദേഹത്തിനെ ശരി. പബ്ലിക് പ്രോസിക്യുട്ടർക്ക് അദ്ദേഹത്തിന്റെ ശരി. ദിലീപ് ജയിൽ മോചിതനാകുന്നതുവരെയുള്ള സംഭവങ്ങളാണ് ചിത്രീകരിക്കുന്നത്. പൾസർ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത പ്രതിഭാഗം അഭിഭാഷകനായ അഡ്വ: ആളൂർ ആളൂരായിട്ടുതന്നെ എത്തുന്നു. ഡി.ജി.പി ലോകനാഥ്‌ ബെഹ്‌റയായി ദിലീപ്, പബ്ലിക് പ്രോസിക്യുട്ടർ മഞ്ചേരി ശ്രീധരൻ നായരായി മമ്മൂട്ടി, എ.ഡി.ജി.പി ബി.സന്ധ്യയായി വരലക്ഷ്മി എന്നിവർ അഭിനയിക്കും.

ആക്രമിക്കപ്പെട്ട നടിയായി വിദ്യാബാലനോ അനുഷ്ക ഷെട്ടിയോ എത്തും. സലിം കുമാർ, ശോഭ പണിക്കർ, ഇന്ദ്രൻസ്, കെ.പി.എ.സി ലളിത, മാമുക്കോയ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. പത്തുകോടി ചിലവാക്കി അണിയിച്ചൊരുക്കുന്ന 'ആവാസസ്ഥവം; എന്ന ചിത്രടം അഡ്വ: ബി.എ ആളൂരിന്റെ മേൽനോട്ടത്തിലുള്ള ഐഡിയൽ ക്രിയേഷൻസ് നിർമ്മിക്കും. കൊച്ചി കേന്ദ്രീകരിച്ച് രൂപപ്പെട്ട ഐഡിയൽ ക്രിയേഷൻസ് നൂറുകോടി രൂപ മുതൽമുടക്കിയാണ് ചലച്ചിത്രമേഖലയിലേക്ക് കാലൂന്നുന്നത്.

ചലചിത്ര മേഖലയുടെ സകല ശാഖകളേയും സമഞ്ജസമായി സമന്ന്വയിപ്പിച്ചുകൊള്ളുന്ന ഒരു ബൃഹത് പദ്ധതിയാണ് ഐഡിയൽ ക്രിയേഷൻസിന്റെ രൂപീകരണത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. നിർമ്മാണം, വിതരണം, ചലച്ചിത്ര ചിത്രീകരണ യൂണിറ്റ്, ഡബ്ബിങ്, എഡിറ്റിംഗ്, കാസ്റ്റിംഗ്, മോഡലിംഗ് തുടങ്ങി എല്ലാ മേഖലകളെയും സമന്ന്വയിപ്പിക്കും. അഡ്വ: ബി.എ ആളൂർ സൗമ്യ വധക്കേസിലെ ഗോവിന്ദച്ചാമിയുടെയും ജിഷാവധക്കേസിലെ അമീറുൾ ഇസ്‌ലാമിന്റെയും മറ്റും വാക്കാലെടുത്ത് വിവാദ അഭിഭാഷാകനായി അറിയപ്പെടുന്നതിനുമുമ്പുതന്നെ അദ്ദേഹത്തിന്റെയുള്ളിൽ ബിജു ആന്റണി എന്ന കലാകാരൻ ഉണ്ടായിരുന്നു.

നാടക രചന, അഭിനയം, കഥാപ്രസംഗം, തുടങ്ങിയ മേഖകളിൽ ചെറുപ്പം തൊട്ടേ താല്പര്യം പ്രകടിപ്പിച്ച ആളൂർ ഇനിയങ്ങോട്ട് വക്കീൽ പണിയോടപ്പം തന്റെ ഉള്ളിലെ കലാവാസനകളെയും പ്രോത്സാഹിപ്പിക്കണം എന്ന ശക്തമായ തോന്നലുണ്ടായതിനെ തുടർന്നാണ് ഇപ്പോൾ ചാലതരത്തിന്റെ മാസ്മരിക ലോകത്തിലേക്ക് പ്രവേശിക്കുന്നത്. വക്കാലത്ത് എടുക്കുന്നതിൽ സജീവമായി ശ്രദ്ധയൂന്നിക്കൊണ്ടുതന്നെയാണ് താൻ ചാളത്രപ്രവേശം ചെയ്യുന്നതെന്ന് ആളൂർ അറിയിച്ചു. ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന നിരവസ്‌തിപേര്ക്ക് തൊഴിൽ ലഭ്യമാക്കുക എന്ന നല്ല ഉദ്ദേശത്തോടുകൂടിയാണ് ഐഡിയൽ ക്രിയേഷൻസ് രൂപീകരിച്ചതെന്ന് ആളൂർ കൂട്ടിച്ചേർത്തു.

പൾസർ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞതും ദിലീപിനുവേണ്ടി നിയമ യുദ്ധം ചെയ്യുന്ന 'ദിലീപ് ആരാധകൻ' ആയ സലിം ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇപ്പോഴത്തെ ചലച്ചിത്ര സംരംഭവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ചലച്ചിത്ര പ്രവർത്തനത്തെ ചലച്ചിത്രപ്രവർത്തനമായിത്തന്നെ കാണണമെന്നും നടി ആക്രമിക്കപ്പെട്ട കേസിലെ പൾസർ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞതുമായി ഈ സിനിമയെ കൂട്ടിക്കുഴക്കരുതെന്നും ആളൂർ അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയയിലും ടി.വി ചാനലുകളിലെ അന്തിചർച്ചകളിലും അത്തരത്തിലുള്ള ചർച്ചകളും വിവാദങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും നടൻ ദിലീപ് തന്റെ 'ഭക്തൻ' ആയ സലിം ഇന്ത്യയിലൂടെ ത്തന്നെ സ്വാധീനിച്ചു എന്ന തലത്തിലുള്ള ചിലരുടെ ആരോപണങ്ങളിൽ യാതൊരു കഴമ്പും ഇല്ലെന്നും ആളൂർ പറഞ്ഞു.

മലയാള സിനിമയിൽ നിന്നും പുത്തേക്ക് തിരിച്ചുപോയ ചില പഴയ സംവിധായകരും ഇപ്പോൾ വിശേഷിച്ച് ജോലിയൊന്നുമില്ലാത്ത ചില നിർമ്മാതാക്കളുമാണ് ഈ കുപ്രചാരണങ്ങൾക്ക് പിന്നിൽ. തന്റെ പ്രൊഫഷനെ ഇടിച്ച് താഴ്ത്താനാണ് ഇക്കൂട്ടരുടെ ശ്രമം. സലിം ഇൻഡ്യയ്ക്കോ ദിലീപിനോ തന്നെ സ്വാധീനിക്കാൻ കഴിയില്ലെന്നും താൻ ആരുടേയും സ്വാധീനവലയത്തിലല്ലെന്നും സുനിയുടെ വക്കാലത്ത് ഒഴിഞ്ഞതിന് തനിക്ക് തന്റേതായ കാരങ്ങളുണ്ടെന്നും ആളൂർ പറഞ്ഞു.

'അവാസ്തവം' എന്ന സിനിമയുടെ നിർമ്മാണ പങ്കാളിത്തംമായി നടൻ ദിലീപ് അഞ്ചുകോടി രൂപ വാഗ്‌ദാനം ചെയ്തിരുന്നുവെങ്കിലും ദിലീപിന്റെ പങ്കാളിത്ത വാഗ്‌ദാനം വിവാദമായ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അഞ്ചുകോടി സ്വീകരിക്കുന്നില്ലെന്ന് ഐഡിയൽ ക്രിയേഷൻസ് തീരുമാനിച്ചതായി ആളൂർ പറഞ്ഞു. 'അവാസ്തവം' എന്ന സിനിമയുടെ നിർമ്മാണ ചിലവിനായ ആവശ്യംവരുന്ന പത്തുകോടി രൂപ ഐഡിയൽ ക്രിയേഷൻസ് തന്നെ മുതല്മുടക്കുമെന്നും ആളൂർ പറഞ്ഞു. അഡ്വ: ബി.എ ആളൂർ, സലിം ഇന്ത്യ, ശോഭ പണിക്കർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Read more topics: dileep, adv aloor, cinema company,
English summary
Kochi actress attack incident cinema adv Aloor
topbanner

More News from this section

Subscribe by Email