Wednesday November 14th, 2018 - 2:30:pm
topbanner

ഉമ്മന്‍ചാണ്ടിക്കെതിരേ മൊഴി നല്‍കാന്‍ കെ പത്മകുമാര്‍ സരിതയെ പ്രേരിപ്പിച്ചെന്ന് മൊഴി

sadk
ഉമ്മന്‍ചാണ്ടിക്കെതിരേ മൊഴി നല്‍കാന്‍  കെ പത്മകുമാര്‍ സരിതയെ പ്രേരിപ്പിച്ചെന്ന് മൊഴി

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ ഹാജരാകുമ്പോള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ മൊഴി നല്‍കണമെന്ന് മുന്‍ ദക്ഷിണമേഖലാ എ.ഡി.ജി.പി കെ പത്മകുമാര്‍ 34 തവണ നിര്‍ബന്ധിച്ചതായി സരിത എസ് നായര്‍ പറഞ്ഞുവെന്ന് അഡ്വ. തോമസ് പി കോണ്ടോടിയുടെ മൊഴി. അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് പത്മകുമാര്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചതെന്ന് സരിത പറഞ്ഞതായും അഡ്വ. തോമസ് വ്യക്തമാക്കി.

സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മിഷനില്‍ ഇന്നലെ മൊഴി നല്‍കുകയായിരുന്നു പുതുപ്പളളി സ്വദേശിയും മുന്‍ കെ.എസ്.യു നേതാവുമായ തോമസ് കൊണ്ടോടി. സോളാര്‍ കേസില്‍ അറസ്റ്റിലായ സരിത ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം 2015ല്‍ തന്നെ വന്നുകണ്ടിരുന്നതായി കൊണ്ടോടി പറഞ്ഞു.

തന്റെ കേസുകള്‍ വാദിക്കണമെന്നാവശ്യപ്പെട്ട് സരിത ഒരു അപേക്ഷയും നല്‍കിയിരുന്നു. എന്നാല്‍ കേസുകള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. സരിതയ്ക്ക് യു.ഡി.എഫിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ മനസ്സിലായി. കേസുകള്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സരിത നല്‍കിയ അപേക്ഷ കൊണ്ടോടി കമ്മിഷനില്‍ ഹാജരാക്കി. കോഴിക്കോട് ജില്ലാ പ്ലാനിങ് ഓഫീസറെയും വ്യാഴാഴ്ച കമ്മിഷന്‍ വിസ്തരിച്ചു.

 

Read more topics: Saritha s nair, solar scam, Kochi,
English summary
Kochi, Statement, Saritha, saritha s nair, solar scam, latest news,
topbanner

More News from this section

Subscribe by Email