Wednesday September 26th, 2018 - 8:48:am
topbanner

കെവിൻ വധക്കേസ്; നീനുവിന്‍റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

renjini
കെവിൻ വധക്കേസ്; നീനുവിന്‍റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കോട്ടയം: കോട്ടയത്ത് പ്രണയ വിവാഹത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ വധക്കേസില്‍ നീനുവിന്റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊലപാതകത്തിന് പിന്നിൽ നീനുവിന്‍റെ പിതാവ് ചാക്കോയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ചാക്കോയാണ് പ്രതികള്‍ക്ക് പണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയത്.

ഇയാള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.കെവിൻ തന്നോട് പണം ആവശ്യപപ്പെട്ടിരുന്നു. ഒരു പിതാവ് എന്ന നിലയിലാണ് മകനോട് കാര്യങ്ങളെല്ലാം പറഞ്ഞതെന്നുമായിരുന്നു ചാക്കോയുടെ വാദം. കഴിഞ്ഞ മേയ് മാസം 28ാം തീയതിയാണ് കെവിന്‍റെ മൃതദേഹം ചാലിക്കരയാറ്റിൽ കണ്ടെത്തിയത്. നീനുവുമായി പ്രണയത്തിലായിരുന്ന കെവിനെ നീനുവിന്‍റെ അച്ഛനും സഹോദരനുമടക്കം 14 പേർ ചേർന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു.

English summary
Kevin murder case The High Court rejects bail plea
topbanner

More News from this section

Subscribe by Email