പാലക്കാട്: പാലക്കാടുനിന്നും കാണാതായ യുവാക്കള്‍ ഭാര്യമാര്‍ക്കൊപ്പം കടുത്ത മതവിശ്വാസികളായിരുന്നെന്ന് പിതാവ് വിന്‍സെന്റ്. വിന്‍സെന്റിന്റെ മക്കളായ ബെറ്റസന്, ബെക്സന്‍ എന്നിവരാണ് മതം മാറിയത്. പിന്നീടിവര്‍ ഹിന്ദുമതത്തില്‍ നിന്നുള്ള നിമിഷയെയും, ക്രിസ്തുമത്തില്‍ നിന്നുള്ള മെറിന് ജോക്കബിനെയും മതംമാറ്റി വിവാഹം ചെയ്തു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
വീടിനകത്തുപോലും മരുമക്കള്‍ പര്‍ദ്ദ ധരിക്കുമായിരുന്നെന്ന് പിതാവ് പറയുന്നു. ഭക്ഷണസമയത്തും പര്‍ദ്ദ മാറ്റാറില്ല. മുഖാവരണത്തിനുള്ളിലൂടെയാണ് ഭക്ഷണം കഴിക്കുക. മരുമക്കളെ കണ്ടാല്‍പോലും താന്‍ തിരിച്ചറിയില്ലെന്നും വിന്‍സെന്റ് പറഞ്ഞു.
യാക്കരയില്‍ വേറെവേറെ വീടുകളിലായിരുന്നു മക്കളും പിതാവും താമസിച്ചിരുന്നത്. മൊബൈലിലൂടെയായിരുന്നു ആശയ വിനിമയം. വീട്ടിലെത്തിയാല്‍ അരമണിക്കൂര്‍ ഉണ്ടാകില്ലെന്നും പിതാവ് പറഞ്ഞു. ബെക്സന്‍ അടുത്തിയ 60 ലക്ഷം രൂപയും ബെറ്റ്സണിന് 5 ലക്ഷം രൂപയും നല്‍കിയിരുന്നു. ജൂലായ് 5നാണ് ഇവരുടെ ഒടുവിലത്തെ സന്ദേശം വന്നതെന്നും പിതാവ് പറഞ്ഞു.
'ഐഎസ് തലവന്റെ ഭാര്യ മലയാളിയുടെ കൂടെ ഒളിച്ചോടി' ഐഎസിനെ ട്രോളി സോഷ്യല്‍മീഡിയ
നായകനോടൊപ്പം വെറും ഒരു ജഡമായി നിന്നു കൊടുക്കാന്‍ താല്പര്യമില്ല: മീര ജാസ്മിന്
കണ്ണൂരിലെ ദമ്പതികള്‍ ഐഎസില്‍ ചേര്‍ന്നു; വിവരം ലഭിച്ചിട്ടും നോക്കുകുത്തികളായി അധികൃതര്‍