Wednesday November 21st, 2018 - 11:40:pm
topbanner

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചാല്‍ കേരളം സ്തംഭിപ്പിക്കു : ഹിന്ദു ഐക്യവേദി ജന:സെക്രട്ടറി ഇ.എസ് ബിജു

NewsDesk
ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചാല്‍ കേരളം സ്തംഭിപ്പിക്കു : ഹിന്ദു ഐക്യവേദി ജന:സെക്രട്ടറി ഇ.എസ് ബിജു

കോട്ടയം: സര്‍ക്കാരിന്റെയും പോലീസിന്റെയും പിന്തുണയോടെ ,ശബരിമല ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ ലംഘിച്ചാല്‍ കേരളം സ്തംഭിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജന:സെക്രട്ടറി ഇ.എസ് ബിജു. ആചാരലംഘനത്തിനെതിരെ അയ്യപ്പഭക്തരും, ശബരിമല കര്‍മ്മസമിതിയും നടത്തുന്ന ഏതൊരു പ്രക്ഷോഭത്തിനും വിവിധ ഹൈന്ദവ സംഘടനകളും, അയ്യപ്പധര്‍മ്മ സംഘടനകളും ആദ്ധ്യാത്മിക ആചാര്യന്മാരും പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രത്യക്ഷമായ പ്രക്ഷോഭ മാര്‍ഗങ്ങളിലേക്ക് ഹിന്ദു ഐക്യവേദി രംഗത്തുവന്നത്.

ആചാരലംഘനം നടന്നാല്‍ ക്ഷേത്രം അടച്ച് ശ്രീകോവിലിന്റെ താക്കോ ല്‍ ദേവസ്വം മാനേജരെ ഏല്‍പ്പിക്കുമെന്നുള്ള തന്ത്രി പ്രമുഖന്‍ കണ്ഠരര് രാജീവരരുടെ തീരുമാനത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയാണ്.

ശബരിമല ക്ഷേത്രത്തിലെ പരികര്‍മ്മികള്‍ സന്നിധാനത്ത് നടത്തിയ നാമ ജപവും, ശരണമന്ത്രഘോഷവും, ക്ഷേത്രാചാര വിരുദ്ധമെന്ന് കല്‍പ്പിച്ച് വിശദീകരണ നോട്ടീസ് നല്‍കുന്നത് എന്തടിസ്ഥാനത്തിലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കണം.ശരണ മന്ത്രഘോഷം സന്നിധാനത്ത് വിലക്കിയിട്ടില്ല എന്നത് ദേവസ്വം ബോര്‍ഡ് ഓര്‍മ്മിക്കണമെന്ന് ഇ.എസ്.ബിജു പറഞ്ഞു.

പരികര്‍മ്മികള്‍ക്കെതിരെ നടപടിയുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ട് പോയാല്‍ പരികര്‍മ്മികളെ സംരക്ഷിക്കാന്‍ ഹിന്ദു ഐക്യവേദി രംഗത്തിറങ്ങും. സര്‍ക്കാര്‍ ആചാരലംഘനവുമായി മുന്നോട്ട് പോയാല്‍ സംസ്ഥാന വ്യാപക പ്രക്ഷോഭവും നാമജപ പ്രതിഷേധവും ശക്തിപ്പെടുത്തുമെന്നും ഇ.എസ് ബിജു പറഞ്ഞു.

Read more topics: sabarimala, stagnant, violated,
English summary
Kerala will be stagnant if the customs of Sabarimala are violated
topbanner

More News from this section

Subscribe by Email