Tuesday September 18th, 2018 - 9:09:pm
topbanner
Breaking News

അധ്യാപികമാരെ ശല്യം ചെയ്തയാള്‍ക്ക് എതിരേ പരാതി ; കലാമണ്ഡലം സത്യഭാമയെ പുറത്താക്കി

NewsDesk
അധ്യാപികമാരെ ശല്യം ചെയ്തയാള്‍ക്ക് എതിരേ പരാതി ; കലാമണ്ഡലം സത്യഭാമയെ പുറത്താക്കി

തൃശൂര്‍: പ്രമുഖ നര്‍ത്തകിയും നൃത്താധ്യാപികയുമായ കലാമണ്ഡലം സത്യഭാമയെ കേരളകലാമണ്ഡലം നിര്‍വാഹക സമിതിയില്‍നിന്നു പുറത്താക്കി. സാംസ്‌കാരിക വകുപ്പാണ് ഉത്തരവിട്ടത്. കലാരംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയ മുതിര്‍ന്നവരെയാണ് നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തുക. മൂന്ന് വര്‍ഷമാണ് കാലാവധി. അതിനിടയില്‍ പുറത്താക്കുന്ന പതിവില്ല. കലാമണ്ഡലം സത്യഭാമയെ നിര്‍വാഹക സമിതിയില്‍ നിന്നു പുറത്താക്കിയെന്ന് കാണിച്ച് സാംസ്‌കാരിക വകുപ്പിന്റെ ഉത്തരവ് രജിസ്ട്രാര്‍ക്ക് നല്‍കുകയായിരുന്നു.

ഇടതു സഹയാത്രികനായ നിര്‍വാഹക സമിതിയംഗത്തിനെതിരേ ഉയര്‍ന്ന ലൈംഗീകാരോപണങ്ങളും കലാമണ്ഡലത്തിലെ സാമ്പത്തിക ക്രമക്കേടുകളും നിര്‍വാഹക സമിതിയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടതാണ് സത്യഭാമയെ പുറത്താക്കാന്‍ കാരണമെന്നു ആക്ഷേപമുയര്‍ന്നു. താത്കാലിക അധ്യാപകരായ ചിലരാണ് ഇടതു നേതാവായ നിര്‍വാഹകസമിതിയംഗത്തിനെതിരേ പരാതി ഉന്നയിച്ചത്.

ലൈംഗീക താത്പര്യത്തോടെ സമീപിക്കുന്നതായും ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നതായും നിരവധി അധ്യാപികമാര്‍ പരാതിപ്പെട്ടിരുന്നു. പരാതിപ്പെട്ടാല്‍ അടുത്തവര്‍ഷം ജോലിയുണ്ടാവില്ല എന്ന് ഭീഷണിപ്പെടുത്തുകയാണെന്നും പറയുന്നു. കഴിഞ്ഞ ഇടതു ഭരണസമിതിയുടെ കാലത്തും കലാമണ്ഡലത്തിലെ നിര്‍ണായക പദവിയിലുണ്ടായിരുന്ന ഇദ്ദേഹത്തെക്കുറിച്ച് സമാന പരാതികള്‍ ഉയര്‍ന്നിരുന്നു. അധ്യാപികയുടെ പ്രശ്‌നം നിര്‍വാഹക സമിതിയോഗത്തില്‍ സത്യഭാമ അവതരിപ്പിച്ചെങ്കിലും രേഖാമൂലം പരാതിയില്ലാത്ത സാഹചര്യത്തില്‍ ചര്‍ച്ച അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു വൈസ് ചാന്‍സലര്‍. സത്യഭാമയെ പുറത്താക്കിയെന്ന ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നും മറ്റുകാര്യങ്ങള്‍ അറിയില്ലെന്നും രജിസ്ട്രാര്‍ ഡോ. കെ. സുന്ദരേശന്‍ പ്രതികരിച്ചു.

Read more topics: Kerala Kalamandalam,
English summary
Kerala Kalamandalam executive committee
topbanner

More News from this section

Subscribe by Email