Wednesday September 26th, 2018 - 10:49:am
topbanner

ഒാണത്തിന് ജനങ്ങളെ കബളിപ്പിച്ച സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്കെതിരേ നടപടിയെടുക്കണം: ജോണി നെല്ലൂര്‍

suvitha
ഒാണത്തിന് ജനങ്ങളെ കബളിപ്പിച്ച സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്കെതിരേ നടപടിയെടുക്കണം: ജോണി നെല്ലൂര്‍

കോട്ടയം: ഓണം, ബക്രീദ് ഉല്‍സവങ്ങള്‍ പ്രമാണിച്ച് പ്രഖ്യാപിച്ച അഞ്ചുകിലോ സ്‌പെഷ്യല്‍ അരിയും ഒരുകിലോ പഞ്ചസാരയും നല്‍കാതെ കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ച സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ അഡ്വ.ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു. സ്‌പെഷ്യല്‍ അരിയും പഞ്ചസാരയും മൂന്നാം തിയ്യതി തന്നെ വാങ്ങണമെന്നായിരുന്നു ഉത്രാടനാളില്‍ മുഴുവന്‍ ഉപഭോക്താക്കളുടെയും ടെലഫോണ്‍ നമ്പരിലേക്കെത്തിയ ഡയറക്ടറുടെ സന്ദേശം.

കാര്‍ഡുടമകള്‍ കൂട്ടമായി റേഷന്‍കടകളിലെത്തിയെങ്കിലും ബഹുഭൂരിപക്ഷം കടകളിലും അരിയും പഞ്ചസാരയുമെത്തിയിരുന്നില്ല. പല കടകളിലും ആട്ടമാത്രമാണുണ്ടായിരുന്നത്. പ്രഖ്യാപനം നടപ്പാക്കുന്നതില്‍ സര്‍ക്കാരും ഭക്ഷ്യവകുപ്പും സമ്പൂര്‍ണമായി പരാജയപ്പെടുകയാണുണ്ടായതെന്ന് ജോണി നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തെറ്റായ സന്ദേശമയച്ച് ജനങ്ങളെ കബളിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുന്നതോടൊപ്പം ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഭക്ഷ്യമന്ത്രി കേരളീയസമൂഹത്തോട് മാപ്പുപറയണം.

അധികാരത്തിലെത്തി ഒന്നരവര്‍ഷമായിട്ടും റേഷന്‍കാര്‍ഡുകള്‍ പൂര്‍ണമായും വിതരണം ചെയ്തിട്ടില്ല. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി റേഷന്‍കടകളുടെ നവീകരണവും നടന്നിട്ടില്ല. മുഖ്യമന്ത്രി വകുപ്പില്‍ ഇടപെട്ട് അടിയന്തരമായി പ്രശ്‌നപരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
Kerala Congress should take action against civil supplies director
topbanner

More News from this section

Subscribe by Email