Wednesday September 26th, 2018 - 8:29:pm
topbanner

മാഡം കാവ്യാ മാധവന്‍ തന്നെ; ഒടുവില്‍ തുറന്നു പറഞ്ഞ് പള്‍സര്‍ സുനി

NewsDesk
മാഡം കാവ്യാ മാധവന്‍ തന്നെ; ഒടുവില്‍ തുറന്നു പറഞ്ഞ് പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാ മാധവനാണെന്ന് പള്‍സര്‍ സുനി. കേസിലെ മുഖ്യ പ്രതിയായ സുനി മാഡത്തിന്റെ പേര് പലതവണ പറയുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. ബുധനാഴ്ചയാണ് കാവ്യയുടെ പേര് വെളിപ്പെടുത്തിയത്.

താന്‍ കള്ളനല്ലേ, കള്ളന്റെ കുമ്പസാരം എന്തിന് കേള്‍ക്കുന്നുവെന്നും കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോള്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു. മാഡത്തിന് കേസില്‍ പങ്കില്ലെന്ന് കഴിഞ്ഞതവണ സുനി പറഞ്ഞിരുന്നു.

ദിലീപിനെക്കാള്‍ വലിയ സ്രാവ് കുടുങ്ങാനുണ്ടെന്നും മാഡത്തിന്റെ പങ്കു വെളിപ്പെടുത്തുമെന്നുമൊക്കെ നേരത്തെ പള്‍സര്‍ സുനി പറഞ്ഞിരുന്നു. എന്നാല്‍, മാഡത്തിന്റെ പേരുപറയാതെ അപ്പോഴെല്ലാം ഒഴിഞ്ഞുമാറി.

ഇതിനിടെ കഴിഞ്ഞതവണ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയപ്പോഴാണ് മാഡം നിരപരാധിയാണെന്ന് പറഞ്ഞത്. ഇത് കാവ്യയാണെന്ന സൂചനയും സുനി കഴിഞ്ഞതവണ തന്നെ നല്‍കിയിരുന്നു.

അതേസമയം, കാവ്യയ്ക്ക് നടിയെ ആക്രമിച്ച കേസുമായി പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. കാവ്യയുടെ അമ്മയെ ചുറ്റിപ്പറ്റിയും അന്വേഷണം നടന്നെങ്കിലും കേസില്‍ പങ്കില്ലെന്നാണ് വിലയിരുത്തല്‍.

കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പ് അമ്മയ്ക്കാണ്. ഈ സ്ഥാപനത്തില്‍ നിന്നും പണം കൈപ്പറ്റിയതായും സുനി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കാവ്യയുടെ പരിചയമുണ്ടെന്നും കാവ്യയുടെ ഡ്രൈവര്‍ ആയിരുന്നെന്നും സുനി പറഞ്ഞിരുന്നു.

English summary
Kavya Madhavan is mysterious madam says pulsar sunil
topbanner

More News from this section

Subscribe by Email