Tuesday November 13th, 2018 - 4:56:am
topbanner

ജനസാഗരം നിയന്ത്രിക്കാനായില്ല;അണികൾ രാജാജി ഹാളിലേക്ക് ഇടിച്ചുകയറി

Renjini
ജനസാഗരം നിയന്ത്രിക്കാനായില്ല;അണികൾ രാജാജി ഹാളിലേക്ക് ഇടിച്ചുകയറി

ചെന്നൈ: കലൈഞ്ജർ കരുണാനിധിക്ക് അന്ത്യാഞ്‌ജലി അർപ്പിക്കാൻ രാജാജി ഹാളിനു മുന്നിലേക്ക് ജനപ്രവാഹം. രാജാജി ഹാളിനും നിരത്തുകളിലുമായി ആയിരങ്ങളാണ് പ്രിയനേതാവിനെ അന്ത്യാഞ്ജലി അർപ്പിക്കാൻ കാത്തുനിൽക്കുന്നത്.

പൊതുദർശനത്തിനു വച്ച രാജാജി ഹാളിൽ പൊലീസിന് വീഴ്‌ച. പൊതുദർശനത്തിനിടെ പൊലീസിന്‍റെ നിയന്ത്രണം നഷ്ടമായതോടെ ബാരിക്കേഡുകൾ തകർത്ത് ഡിഎംകെ പ്രവർത്തകർ ഹാളിനകത്തേക്ക് തള്ളിക്കയറി. നിയന്ത്രണാതീതമായ തിക്കും തിരക്കുമാണിവിടെ അനുഭവപ്പെട്ടത്. കരുണാനിധിയുടെ ഭൗതികദേഹം ഇന്ന് വൈകിട്ട് നാലിന് സംസ്‌കരിക്കുമെന്നാണ് ഔദ്യോഗിക വിവരം.

 പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, കമൽഹാസൻ, രജനീകാന്ത്, ഉമ്മൻചാണ്ടി, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തുടങ്ങി നിരവധിപ്പേരാണ് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്.വൈകിട്ട് ആറിന് മറീന ബീച്ചിൽ അണ്ണാ ദുരൈ സ്‌മാരകത്തിന് സമീപം സംസ്‌കാരം നടത്തും. മറീന ബീച്ചിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

നടൻ രജനീകാന്താണ് ആദ്യമെത്തിയ വിഐപി. തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, ടി.ടി.വി. ദിനകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, നടിയും കോൺഗ്രസ് നേതാവുമായ ഖുശ്‌‌ബു, കമലൽഹാസൻ, ധനുഷ്, പ്രസന്ന, സ്നേഹ, സൂര്യ, വിവേക്, ടി.രാജേന്ദ്രൻ, ശിവകാർത്തികേയൻ, അജിത്, കോൺഗ്രസ് നേതാവ് പി.ചിദംബരം ഇങ്ങനെ നിരവധി പേരാണ് അദ്ദേഹത്തിനെ കാണാനെത്തിയത്.

രജനീകാന്ത് ഭാര്യയ്ക്കും മകൾക്കുമൊപ്പമാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉടൻ ചെന്നൈയിലെത്തും. 

English summary
People can not control
topbanner

More News from this section

Subscribe by Email