Friday September 21st, 2018 - 5:34:pm
topbanner
Breaking News

ദുരിതാശ്വസ ക്യാംപുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങായി കണ്ണൂർ ജനങ്ങൾ

Renjini
ദുരിതാശ്വസ ക്യാംപുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങായി കണ്ണൂർ  ജനങ്ങൾ

കണ്ണൂർ:പേമാരി ദുരന്തത്തിൽപ്പെട്ട് ദുരിതാശ്വസ ക്യാംപുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങായി ജനങ്ങൾ .കണ്ണൂർ കലക്ട്രേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റും സാധന സാമഗ്രികളാൽ നിറഞ്ഞു. കൺട്രോൾ റൂമിൽ നിന്നുള്ള സാധനങ്ങൾ ദുരന്തം വിതച്ച സ്ഥലങ്ങളിലേക്കും വിവിധ ക്യാംപുകളിലേക്കും അയച്ചുതുടങ്ങി.

ജില്ലാ കലക്ടറുടെ അഭ്യർത്ഥന പ്രകാരമാണ് ദുരന്തത്തിനിരയായവരെ സഹായിക്കാൻ പൊതു സമൂഹം രംഗത്തുവന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നലെ ചില ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് നീട്ടി.

വയനാട്, ഇടുക്കി ജില്ലകളിൽ ഈ മാസം 14 വരെയാണ് റെഡ് അലർട്ട് നീട്ടിയിരിക്കുന്നത്. 15 വരെ ഈ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും നൽകിയിട്ടുണ്ട്. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ വരെ റെഡ് അലർട്ടും 14 വരെ ഓറഞ്ച് അലര്‍ട്ടും നീട്ടിയതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 

Read more topics: Kannur, people, distressed, camps
English summary
Kannur people are in the midst of distressed camps
topbanner

More News from this section

Subscribe by Email