Sunday November 18th, 2018 - 2:30:pm
topbanner

തട്ടിപ്പ്: കണ്ണൂര്‍ സ്വദേശിനി ഹോംനഴ്‌സ് അറസ്റ്റില്‍

NewsDesk
തട്ടിപ്പ്: കണ്ണൂര്‍ സ്വദേശിനി ഹോംനഴ്‌സ്  അറസ്റ്റില്‍

തൃശൂര്‍: പേരാമംഗലംത്ത് ഹോം നഴ്‌സായി സേവനം നടത്തിയ വീട്ടില്‍നിന്നു ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി പേരാമംഗലം പോലീസിന്റെ പിടിയില്‍. കണ്ണൂര്‍ ചെറുപുഴ സ്വദേശിനി കണ്ടത്തില്‍ വീട്ടില്‍ ഗ്രേസി (62) യാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 28ന് പുറനാട്ടുകര സ്വദേശിയുടെ വീട്ടില്‍ ജോലിക്കെത്തി കുടുംബ ബാധ്യതയുടെ പേരില്‍ ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് രണ്ടാം തിയതിയോടെ തിരിച്ചെത്താതിരുന്ന ഗ്രേയ്‌സിയെ കുറിച്ചു സംശയം തോന്നിയ വീട്ടുകാര്‍ പേരാമംഗലം പോലീസില്‍ പരാതി നല്‍കി.

എസ്.ഐ. കെ.സി. ബൈജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് പ്രതിയെ കണ്ടെത്തിയത്. ബുധനാഴ്ച്ച രാവിലെ തന്ത്രപരമായി കണ്ണൂരില്‍നിന്ന് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഗ്രേയ്‌സിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read more topics: Thrissur, home nurse, arrested,
English summary
Kannur native home nurse arrested thrissur
topbanner

More News from this section

Subscribe by Email