Monday January 21st, 2019 - 3:27:pm
topbanner

ദേശാഭിമാനിയെ വിലക്കെടുത്ത് മെഡ്‌സിറ്റി ഉടമ: സി പി എമ്മിനകത്ത് വിവാദമാകുന്നു: പാര്‍ട്ടി പത്രത്തിനെതിരേ അണികളുടെ രോഷം

NewsDesk
ദേശാഭിമാനിയെ വിലക്കെടുത്ത് മെഡ്‌സിറ്റി ഉടമ: സി പി എമ്മിനകത്ത് വിവാദമാകുന്നു: പാര്‍ട്ടി പത്രത്തിനെതിരേ അണികളുടെ രോഷം

കണ്ണൂർ: നഴ്‌സിംഗ് കൗണ്‍സിലിന്റെ ഗുഡ്സ്റ്റാന്റിംഗ് സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ചു നല്‍കിയ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞ കണ്ണൂര്‍ മെഡ്‌സിറ്റി ഗ്രൂപ്പ് ഉടമ രാഹുല്‍ ചക്രപാണിയെ വെള്ളപൂശാന്‍ സി പി എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയെ ഉപയോഗപ്പെടുത്തിയത് പാര്‍ട്ടിക്കകത്ത് വലിയ പ്രതിഷേധത്തിനു വഴിവെച്ചു. രാഹുല്‍ ചക്രപാണിക്കു വേണ്ടി ഒന്നാം പേജില്‍ വലിയ വിശദീകരണം നല്‍കിക്കൊണ്ടാണ് ദേശാഭിമാനി ഇന്ന് വായനക്കാരുടെ കൈകളിലെത്തിയത്.
രാവിലെ മുതല്‍ ഇതു വായിച്ച് അമ്പരന്ന വായനക്കാര്‍ ദേശാഭിമാനി ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അതു പരസ്യമാണെന്ന വിശദീകരണമാണ് നല്‍കിയത്. എന്നാല്‍ വാര്‍ത്താ രൂപത്തില്‍ ഇത്തരത്തില്‍ പരസ്യം നല്‍കിയാല്‍ അതിന്റെ ചുവടെ പരസ്യം എന്ന് ചെറുതായെങ്കിലും എഴുതിച്ചേര്‍ക്കാറുണ്ട്.

പക്ഷേ ഇന്ന് ദേശാഭിമാനി അങ്ങനെ ചെയ്തിട്ടില്ല. ഫലത്തില്‍ ഇതൊരു വാര്‍ത്തയായിട്ടാണ് വായനക്കാര്‍ കാണുക. പ്ലേറ്റെടുക്കുമ്പോള്‍ പറ്റിയ അബദ്ധമാണ് ഇതെന്നൊക്കെ ദേശാഭിമാനിയില്‍ വിളിച്ചവരോട് വിശദീകരണം നല്‍കിയെങ്കിലും ഇതിനു പിന്നില്‍ രാഹുല്‍ ചക്രപാണിയുടെ പണത്തിന്റെ സ്വാധീനമാണെന്ന് പൊതുവേ സംസാരമുണ്ട്. പരസ്യങ്ങള്‍ക്കായി എന്തു വിട്ടുവീഴ്ചയും ചെയ്യാറുള്ള ചില പത്രങ്ങള്‍ നല്‍കിയ അതേ റിപ്പോര്‍ട്ടാണ് ദേശാഭിമാനി ഇന്നു നല്‍കിയത്.

രാഹുല്‍ ചക്രപാണിയുടേതായി വന്ന വിശദീകരണത്തിലാകട്ടെ തികച്ചും വാസ്തവവിരുദ്ധമായ കാര്യങ്ങളാണുള്ളത്. വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നു പറയുന്നതു തന്നെ കള്ളമാണ്. കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍ രജിസ്ട്രാര്‍ വല്‍സാ ജോണ്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് ദോഹയിലേക്ക് നിയമനം ലഭിച്ച രണ്ട് നഴ്‌സുമാര്‍ക്ക് മെഡ്‌സിറ്റി ഇന്റര്‍നാഷണലില്‍ നിന്ന് വ്യാജ ഗുഡ്സ്റ്റാന്റിംഗ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി വ്യക്തമായി പറയുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് അന്വേഷണം നടത്തി പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട ശേഷമാണ് അറസ്റ്റുള്‍പ്പെടെ നടപടികളിലേക്ക് നീങ്ങിയത്. രാഹുല്‍ ചക്രപാണിയുടെ ജ്യേഷ്ഠനും മെഡ്‌സിറ്റി അക്കാദമി സിഇഒയുമായ അനില്‍ ചക്രപാണിയുടെ പേരായിരുന്നു നഴ്‌സിംഗ് കൗണ്‍സിലിന്റെ പരാതിയിലുള്ളതെങ്കില്‍ രാഹുല്‍ ചക്രപാണിക്കും ഇതില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയത് പോലീസാണ്. മെഡ്‌സിറ്റിയുടെ കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നതും രാഹുല്‍ ചക്രപാണിയാണ്.

പലര്‍ക്കും മെഡ്‌സിറ്റിയുടെ പേരിലുള്ള ചെക്കുകളില്‍ ഒപ്പു വെച്ചതും ഇയാളാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് രാഹുല്‍ ചക്രപാണിയെ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചയിലധികം ജയിലില്‍ കഴിഞ്ഞ രാഹുല്‍ ചക്രപാണിക്ക് ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

എന്നാല്‍ ദേശാഭിമാനി വായിച്ചാല്‍ തോന്നുക രാഹുല്‍ ചക്രപാണി കുറ്റവിമുക്തനായെന്നാണ്. കോടതിനടപടി പോലും ദുര്‍വ്യാഖ്യാനം ചെയ്തുള്ള പച്ചക്കള്ളം ഒരു തട്ടിപ്പുകാരന്റെ പക്ഷം പിടിച്ച് അതേപടി ഒന്നാം പേജില്‍ നല്‍കുകയാണ് ദേശാഭിമാനി ചെയ്തത്.

രാഹുല്‍ ചക്രപാണിക്ക് സി പി എമ്മുമായുള്ള ബന്ധമാണ് ഇന്ന് ദേശാഭിമാനിയിലൂടെ തെളിഞ്ഞിരിക്കുന്നത്. മെഡ്‌സിറ്റി തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള ഓണ്‍ലൈൻന്യൂസടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ദേശാഭിമാനി തുടക്കത്തിലേ മൗനത്തിലായിരുന്നു.

ഒരു ദിവസം മാത്രമാണ് മെഡ്‌സിറ്റി വിവാദവുമായി ബന്ധപ്പെട്ട് നേരത്തേ വാര്‍ത്ത നല്‍കിയത്. അതിലാകട്ടെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിതെന്ന രീതിയില്‍ ന്യായീകരണവുമുണ്ടായിരുന്നു. സി പി എം നേതാക്കളാരും മെഡ്‌സിറ്റി തട്ടിപ്പുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

related news...

നഴ്സിംഗ് കൗണ്‍സിലിന്റെ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയ കണ്ണൂരിലെ മെഡ് സിറ്റി ഇന്റര്‍നാഷണലിനെതിരെയുളള കേസ് ഒതുക്കാന്‍ നീക്കം

മാസവരുമാനം 32 ലക്ഷം, വിദ്യാഭ്യാസ യോഗ്യത ബി.എസ്.സി നഴ്സിംഗ്, എം.ബി.എ : മെഡ്സിറ്റി ഗ്രൂപ്പ് ചെയര്‍മാന്‍ രാഹുല്‍ ചക്രപാണി സ്വയം സാക്ഷ്യപ്പെടുത്തിയ തന്റെ ബയോഡാറ്റയും വ്യാജം

കണ്ണൂരിൽ നഴ്സിംഗ് കൗണ്‍സിലിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മെഡ്‌സിറ്റി ഇന്റർനാഷണൽ അക്കാദമി സി.എം.ഡി. രാഹുൽ ചക്രപാണി അറസ്റ്റിൽ

English summary
Kannur medcity Rahul Chakrapani report desabimani
topbanner

More News from this section

Subscribe by Email