Friday September 21st, 2018 - 3:34:pm
topbanner
Breaking News

കണ്ണൂർ; കീഴല്ലൂർ അണക്കെട്ടിന്റെ ഷട്ടർ കവിഞ്ഞൊഴുകി വ്യാപക കൃഷി നാശം

Renjini
കണ്ണൂർ; കീഴല്ലൂർ അണക്കെട്ടിന്റെ ഷട്ടർ കവിഞ്ഞൊഴുകി വ്യാപക കൃഷി നാശം

കണ്ണൂർ:കീഴല്ലൂർ അണക്കെട്ടിന്റെ ഷട്ടർ കവിഞ്ഞൊഴുകി വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി വ്യാപക നാശം. വീട്ടുക്കാരെ മാറ്റിപാർപ്പിച്ചു. അണക്കെട്ടിന്റെ 6ഷട്ടറുകളിൽ ഒരു ഷട്ടർ തുറക്കാനാകാതെ വന്നതോടെയാണ് ഷട്ടർ കവിഞ്ഞൊഴുകിയത്.

നേരത്തെ 5 ഷട്ടറുകൾ തുറന്നിരുന്നുവെങ്കിലും മുഴുവനായും ഉയർത്താതെ വന്നതോടെയാണ് വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറാനിടയായത്. അണക്കെട്ടിനു താഴെയുള്ള പ്രദേശമായ വേങ്ങാട് പഞ്ചായത്തിലെ ചാലിപറമ്പിലെ ടി.മൂസാന്റെ വീട്ടിലും സമീപത്തെ മദ്രസയിലും വെള്ളം കയറി.

ഇതോടെ വീട്ടുക്കാരെ മറ്റൊരു വീട്ടിലേക്കു മാറ്റുകയും ചെയ്തു. സമീപത്തെ ഏക്കർക്കണക്കിനു കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. മഴ ശക്തമായതോടെ അണക്കെട്ടിന്റെ 5 ഷട്ടറുകൾ തുറന്നിരുന്നുവെങ്കിലും ഒന്നു തകരാറിലായതോടെ തുറക്കാനായിരുന്നില്ല.

രണ്ടു മാസം കഴിഞ്ഞിട്ടും തകരാറിലായ ഷട്ടർ അറ്റകുറ്റ പ്രവൃത്തി നടത്താത്തതാണ് ഷട്ടർ നിറഞ്ഞു കവിഞ്ഞു വെള്ളം കയറാൻ കാരണമായതെന്നു നാട്ടുകാർ പറഞ്ഞു.തലശേരി, മാഹി നഗരങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിനാവശ്യമായ വെളളം കീഴല്ലൂർ അണക്കെട്ടിൽ നിന്നാണ് ശേഖരിക്കുന്നത്. വില്ലേജ് അധികൃതരും വാട്ടർ അഥോറിറ്റി അധികൃതരും സ്ഥലം സന്ദർശിച്ചു.

English summary
Kannur Shutter overflowing strewn over the kezhallur dam damaged widespread crop
topbanner

More News from this section

Subscribe by Email