Sunday September 23rd, 2018 - 10:23:am
topbanner

കണ്ണൂർ ;വീട്ടിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടി

Renjini
കണ്ണൂർ ;വീട്ടിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടി

കണ്ണൂർ:മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കയ്പനച്ചി പ്രദേശത്തു പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നു ലഹരി വസ്തുക്കൾ പിടികൂടി. വാടക വീട്ടിൽ താമസിക്കുന്ന കന്യാകുമാരിയിലെ മാർത്താണ്ഡത്തെ പുഷ്പരാജിനെ  യാണ് 1050 പായ്ക്കറ്റ്  ലഹരി വസ്തുക്കളുമായി മുഴക്കുന്ന് വനിതാ എസ്ഐ ശ്യാമളയുടെ നേതൃത്വത്തിലുളള പോലീസ് സംഘം പിടികൂടിയത്.

വീട്ടിനുള്ളിൽ ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഹാൻസ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നു രാവിലെ 11.00 ഓടെയാണ് പരിശോധന നടത്തിയത്. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Read more topics: Kannur, home, Drugs, seized, police
English summary
Drugs seized from Kannur
topbanner

More News from this section

Subscribe by Email