Sunday October 21st, 2018 - 7:22:am
topbanner
Breaking News

പ്ലാന്റിൽ ചെളിവെള്ളം; കണ്ണൂർ ജില്ലയിൽ കുടിവെള്ള വിതരണം തടസപ്പെട്ടു

Renjini
പ്ലാന്റിൽ ചെളിവെള്ളം; കണ്ണൂർ ജില്ലയിൽ കുടിവെള്ള വിതരണം തടസപ്പെട്ടു

കണ്ണൂർ: പ്ലാന്റിൽ ചെളിവെള്ളം കയറിയതിനെ തുടർന്നു കുടിവെള്ള വിതരണ പമ്പിംഗ് നിർത്തിവച്ചു. ഇതോടെ കണ്ണൂർ ജില്ലയിൽ കുടിവെള്ള വിതരണം  തടസപ്പെട്ടു. ഞായറാഴ്ച വരെ കുടിവെള്ളം വിതരണം മുടങ്ങുമെന്നാണ് അറിയുന്നത്. പഴശി ഡാമിലെ പമ്പ് ഹൗസിലും ചാവശേരി പറമ്പിലെ ശുചീകരണ പ്ലാന്റിലും ചെളിയോടെയുള്ള വെള്ളം കയറിയതിനെ തുടർന്നാണ് പമ്പിംഗ് നിർത്തിവച്ചത്. കണ്ണൂർ, കൊളച്ചേരി, പെരളശേരി, കൂത്തുപറമ്പ്, പട്ടുവം പദ്ധതികളിൽ നിന്നുള്ള പമ്പിംഗാണ് ഇന്നലെ പുലർച്ചെ മുതൽ നിർത്തിവച്ചിരിക്കുന്നത്.

മലയോര മേഖലയിൽ ഉരുൾപൊട്ടിയതിനെ തുടർന്നു പഴശി ഡാമിലേക്ക് ചെളിയോടെയുള്ള വെള്ളം കുത്തിയൊഴുകിയതാണ് കുടിവെള്ള പ്ലാന്റിലും ചെളി കയറാനിടയായത്. ഡാമിലെ പമ്പ് ഹൗസിൽ  നിന്നു ശേഖരിക്കുന്ന വെള്ളം ചാവശേരി പറമ്പിലെയും മറ്റും പാന്റിലേക്ക് പമ്പ് ചെയ്താണ് ശുചീകരിക്കുന്നത്.

ശുചീകരണ പ്ലാന്റിൽ ചെളി അടിഞ്ഞുകൂടിയതോടെ ശുചീകരിക്കാൻ കഴിയാതെ വന്നതോടെയാണ് പമ്പിംഗ് നിർത്തിവച്ചത്. പ്ലാന്റിലെ ചെളി നീക്കി ശുചീകരിച്ചതിനു ശേഷമേ പമ്പിംഗ് പുനരാരംഭിക്കാൻ സാധിക്കുകയുള്ളുവെന്നു അധികൃതർ അറിയിച്ചു.

ചെളി നീക്കം  ചെയ്യുന്ന പ്രവൃത്തി നടത്തി വരികയാണ്.  കണ്ണൂർ ശുദ്ധജല  വിതരണ  പദ്ധതിയുടെ പമ്പിംഗ്  തടസപ്പെട്ടതിനാൽ കണ്ണൂർ  കോർപറേഷനിലും സമീപ പഞ്ചായത്തുകളിലുമാണ് കുടിവെള്ളം  മുടങ്ങിയത്. പെരളശേരി പദ്ധതിയിൽ നിന്നു 11 പഞ്ചായത്തുകളിലും  കൊളച്ചേരി പദ്ധതിയുടെ മട്ടന്നൂർ നഗരസഭയിലും കീഴല്ലൂർ,  കൂടാളി, നാറാത്ത്, കുറ്റ്യാട്ടൂർ, കൊളച്ചേരി  തുടങ്ങിയ പഞ്ചായത്തുകളിലുമാണ് കുടിവെള്ള വിതരണം മുടങ്ങിയത്.

English summary
Water supply disrupted in Kannur district Interrupted
topbanner

More News from this section

Subscribe by Email