Sunday April 22nd, 2018 - 12:18:pm
topbanner

അടൂരിൽ ആത്മഹത്യാരംഗങ്ങള്‍ കാമറയിലാക്കി കമിതാക്കള്‍ തൂങ്ങിമരിച്ചു

NewsDesk
അടൂരിൽ ആത്മഹത്യാരംഗങ്ങള്‍ കാമറയിലാക്കി കമിതാക്കള്‍ തൂങ്ങിമരിച്ചു

അടൂര്‍ : ആത്മഹത്യാരംഗങ്ങള്‍ കാമറയിലാക്കി കമിതാക്കള്‍ തൂങ്ങിമരിച്ചു. മുറിയില്‍ ഒാണാക്കിവച്ച കാമറകളില്‍ പകര്‍ത്തി കമിതാക്കള്‍ വാടക അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ചു. കൊടുമണ്‍ ഐക്കാട് തോട്ടരുകില്‍ വീട്ടില്‍ ജോസിന്റെ മകന്‍ റിജോ ജോസ് (26), ഏഴംകുളം തേപ്പുപാറ പരപ്പാനൂര്‍ വീട്ടില്‍ ബേബിയുടെ മകള്‍ ഷിനു (32) എന്നിവരാണ് മരിച്ചത്.

പന്നിവിഴ സര്‍വ്വീസ് സഹകരണ ബാങ്കിന് മുന്നിലുള്ള സന്തോഷ് അപ്പാര്‍ട്ട്മെന്റിന്റെ ഒന്നാം നിലയില്‍ ഇന്നലെ രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടത്. ആത്മഹത്യ ചെയ്യുന്ന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി ഫോട്ടോഗ്രാഫര്‍ കൂടിയായ റിജോ ഒരു വീഡിയോ കാമറയും മൊബൈല്‍ കാമറയും മുറിയില്‍ സജ്ജമാക്കി വച്ചിരുന്നു. ഷിനുവിനെ കയറില്‍ തൂങ്ങുന്നതിന് സഹായിച്ച്‌ മരണം ഉറപ്പുവരുത്തിയ ശേഷം മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച്‌ കരഞ്ഞശേഷമാണ് റിജോ ജീവനൊടുക്കിയതെന്ന് ദൃശ്യങ്ങളിലുണ്ട്.

മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും താന്‍ സ്വയം ചെയ്താണെന്നും മുറിയുടെ ഭിത്തിയില്‍ റിജോ എഴുതിവച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു
ഷിനുവിന്റെ ഭര്‍ത്താവ് ഒന്നര വര്‍ഷം മുമ്ബ് ഹൃദയാഘാതം മൂലം മരിച്ചിരുന്നു. തുമ്ബമണ്ണില്‍ ഏറെക്കാലം സ്റ്റുഡിയോ നടത്തിയിരുന്നു റിജോ അവിവാഹിതനാണ്.

എട്ട് മാസത്തിലേറെയായി വീട്ടുകാരുമായി പിണങ്ങിക്കഴിയുന്ന റിജോ പത്ത് ദിവസം മുമ്ബാണ് അപ്പാര്‍ട്ട്മെന്റിലെത്തിയത്. വ്യാഴാഴ്ച രാത്രിയിലാണ് ഇരുവരും അപ്പാര്‍ട്ട്മെന്റില്‍ എത്തിയതെന്ന് കരുതുന്നു. അയല്‍വാസികള്‍ ഇവരെ കണ്ടിരുന്നില്ല. റിജോ കാര്‍ തെറ്റായി പാര്‍ക്ക് ചെയ്തത് കാരണം വെള്ളിയാഴ്ച തന്റെ കാറെടുക്കാന്‍ ഒരു അയല്‍വാസിക്ക് കഴിഞ്ഞില്ല.

കെട്ടിടം ഉടമസ്ഥനോട് റിജോയുടെ ഫോണ്‍ നമ്ബര്‍ വാങ്ങി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ സ്വിച്ച്‌ ഒഫായിരുന്നു. ഇന്നലെ രാവിലെയും കാര്‍ മാറ്റാതെ വന്നതോടെ കെട്ടിടം ഉടമയെ വരുത്തി മുറിയിലെത്തിയപ്പോള്‍ ജനാലയിലൂടെ കയര്‍ തൂങ്ങിക്കിടക്കുന്നത് കണ്ടു. ജനല്‍ച്ചില്ല് പൊട്ടിച്ചുനോക്കിയപ്പോള്‍ ഷിനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി കതക് പൊളിച്ച്‌ അകത്തുകടന്നപ്പോള്‍ റിജോയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ഷിനുവിനെക്കുറിച്ച്‌ അപ്പാര്‍ട്ട് മെന്റിലുള്ളവര്‍ക്ക് അറിയില്ലായിരുന്നു. റിജോയുടെ ഒരു സുഹൃത്ത് നല്‍കിയ വിവരം അനുസരിച്ചാണ് പൊലീസ് ഷിനുവിന്റെ പിതാവ് ബേബിയുമായി ബന്ധപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് അടൂരില്‍ ഡോക്ടറെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞാണ് ഷിനു വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ തനിക്കറിയില്ലെന്നും ബേബി പറഞ്ഞു

Read more topics: suicide, lovers, adoor,
English summary
Kamithakkal adooril thoongi marichu

More News from this section

Subscribe by Email