Sunday August 18th, 2019 - 10:53:pm
topbanner
topbanner

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതാ അമൃതാനന്ദമയി മഠം സമൂഹത്തിനു മാതൃകയാവുന്നു : കടന്നപ്പള്ളി രാമചന്ദ്രൻ

princy
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതാ അമൃതാനന്ദമയി മഠം സമൂഹത്തിനു മാതൃകയാവുന്നു :  കടന്നപ്പള്ളി രാമചന്ദ്രൻ

കണ്ണൂർ:ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതാ അമൃതാനന്ദമയി മഠം സമൂഹത്തിനു മാതൃകയാണെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. മാതാ അമൃതാനന്ദമയീ മഠത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അമൃതശ്രീ സ്വാശ്രയസംഘങ്ങളുടെ ജില്ലാതല സംഗമം കണ്ണൂർ പോലീസ് മൈതാനിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനയ്യായിരത്തോളം വനിതകളാണ് പരിപാടിയിൽ പങ്കെടുത്തത്. കേരളത്തിലെ ഒരു ലക്ഷത്തിൽ പരം സ്ത്രീകൾ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

സേവന ലക്ഷ്യങ്ങളുടെ ഭാഗമായി കൂടുതൽ സ്ത്രീകളെ പദ്ധതിയുടെ ഭാഗമാകുന്നതിനായി എല്ലാ സംഘങ്ങൾക്കും മൂലധനവും ,മറ്റ്‌ ആനൂകൂല്യങ്ങളുടെ വിതരണവും നടന്നു .മാതാ അമൃതാനന്ദമയീ മഠം കണ്ണൂർ മഠാധിപതി സംപൂജ്യ സ്വാമി അമൃത കൃപാനന്ദ പൂരി അനുഗ്രഹ പ്രഭാഷണം നടത്തി.സ്ത്രീ ശാക്തീകരണത്തിനായുള്ള അമൃതശ്രീ അഭിനകരമാണെന്ന് കണ്ണൂർ എം പി.കെ ശ്രീമതി പറഞ്ഞു .

നടൻ സലിം കുമാർ , , ബി ജെ പി ദേശിയ നിർവാഹക സമിതിയങ്കം സി കെ പദ്മനാഭൻ ,ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി ,ജെഡി എസ് ദേശിയ നിർവാഹക സമിതി അംഗം പി പി ദിവാകരൻ തലശ്ശേരി മഠാ ധിപതി അഭേദാമൃത ചൈതന്യ ,മാതാ അമൃതാനന്ദമയി മഠം വടകര പ്രവർത്തനാധികാരി ഷൈലമ്മ തുടങ്ങിയ നിരവധിപ്പേർ ചടങ്ങിൽ പങ്കെടുത്തു .

English summary
Kadannappally Ramachandran about Mata Amritanandamayi Madam
topbanner

More News from this section

Subscribe by Email