Tuesday November 13th, 2018 - 6:07:am
topbanner

കെ എസ് ആര്‍ ടി സിയുടെ അധിക സര്‍വ്വീസുകള്‍ വെട്ടിചുരുക്കുമെന്ന് മന്ത്രി

RA
കെ എസ് ആര്‍ ടി സിയുടെ അധിക സര്‍വ്വീസുകള്‍ വെട്ടിചുരുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ അധിക സര്‍വ്വീസുകള്‍ ചുരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. പ്രളയ ദുരന്തത്തിന് ശേഷം കെ എസ് ആര്‍ ടി സിക്ക് ഭീമമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കെ എസ് ആര്‍ ടി സിക്ക് ദിനംതോറും 4.60 കോടി രൂപയുടെ അധിക ചെലവാണ് ഉണ്ടായിരിക്കുന്നത്.

പുതിയ എം ഡി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ നഷ്ടത്തില്‍ നിന്നും കരകയറി വരുകയായിരുന്നു കെ എസ് ആര്‍ ടി സി. അതിനുപുറമെ ഡീസല്‍ വിലയുടെ വര്‍ധനവും കെ എസ് ആര്‍ ടി സിയെ കാര്യമായി ബാധിച്ചു.അടുത്തിടെ ഡീസല്‍ ക്ഷാമം മൂലം തിരക്കു കുറവുള്ള സമയങ്ങളിലെ വരുമാനം കുറവുള്ള സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ മാനേജ്‌മെന്റ് ഓരോ ഡിപ്പോകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതിന്റെ പേരില്‍ വ്യാപകമായി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതോടെ കോര്‍പ്പറേഷന്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. സര്‍വീസുകള്‍ വെട്ടിച്ചുറുക്കിയതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.നേരത്തെ ചെലവ് കുറയ്ക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ കെഎസ്ആര്‍ടിസി 250 എംപാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.

Read more topics: KSRTC, SERVICE, RESPONSE
English summary
KSRTC SERVICE RESPONSE
topbanner

More News from this section

Subscribe by Email