Tuesday September 25th, 2018 - 8:48:am
topbanner

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നിയമനം മരവിപ്പിച്ചു: പി.എസ്.സി അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്കും നിയമനം നല്‍കാനാവില്ല; ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരികയാണെന്നും ​ഗതാ​ഗതമന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയിൽ പറഞ്ഞു

rajani v
കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നിയമനം മരവിപ്പിച്ചു: പി.എസ്.സി അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്കും നിയമനം നല്‍കാനാവില്ല; ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരികയാണെന്നും ​ഗതാ​ഗതമന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയിൽ പറഞ്ഞു

തിരുവനന്തപുരം: പിഎസ്‌സി അഡൈ്വസ് മെമ്മോ അയച്ചവര്‍ക്കടക്കം വന്‍ തിരിച്ചടിയുമായി കെഎസ്ആര്‍ടിയില്‍ നിയമന നിരോധനം. കണ്ടക്ടര്‍ നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക് പോലും നിയമനം നല്‍കാന്‍ സാധിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു.

ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരികയാണെന്നും എസ്.ശര്‍മ എംഎല്‍എയുടെ ചോദ്യത്തിനു രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി പറയുന്നു.സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നതു ശരാശരിയില്‍ അധികമാണു കെഎസ്ആര്‍ടിസിയിലെ കണ്ടക്ടര്‍മാരുടെ എണ്ണം എന്നാണ്.

അതുകൊണ്ടു കണ്ടക്ടര്‍മാരുടെ എണ്ണം കുറച്ചുകൊണ്ടുവരാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ നിയമനം നടത്താനാകില്ലെന്നു മന്ത്രി അറിയിച്ചത്.അഡൈ്വസ് മെമോ ലഭിച്ച നാലായിരത്തി അഞ്ഞൂറിലധികം പേര്‍ക്കു തത്കാലം നിയമനം നല്‍കാനാകില്ല.

 

 

Read more topics: KSRTC, ADVICE MEMO, FREEZ
English summary
KSRTC ADVICE MEMO FREEZ
topbanner

More News from this section

Subscribe by Email