Thursday August 16th, 2018 - 10:28:am
topbanner
Breaking News

കെ.ആര്‍. മീരയ്ക്ക് ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി പുരസ്‌കാരം

NewsDesk
കെ.ആര്‍. മീരയ്ക്ക് ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്. കൊല്‍ക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ആരാച്ചാര്‍ എന്ന കൃതിയാണ് മീരയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഈ കൃതിയ്ക്ക് 2013ല്‍ ഓടക്കുഴല്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാഡമി പുരസ്‌കാരവും ലഭിച്ചിരുന്നു.ഇവയ്ക്ക് പിന്നാലെ 2014-ല്‍ വയലാര്‍ അവാര്‍ഡും കിട്ടിയിരുന്നു.

അസഹിഷ്ണുതയുടെ കാലത്ത്, ഭരണകൂട ഭീകരതയെ എതിര്‍ക്കുന്ന നോവല്‍ അംഗീകരിക്കപ്പെട്ടതിലും എഴുത്തുകാരിയെ സമൂഹം ഗൗരവത്തോടെ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മീര പ്രതികരിച്ചു. ഒരു സ്ത്രീ ആരാച്ചാര്‍ കുടുംബത്തിന്റെ കഥ പറയുന്ന നോവലില്‍ ഭരണകൂടം എങ്ങനെ ഒരോരുത്തരേയും ഇരയാക്കുന്നവെന്ന് കാണിച്ചു തരുന്നു.

Read more topics: K.R Meera, award, Sahithya Academy
English summary
KR Meera got Sahithya Academy Prize
topbanner

More News from this section

Subscribe by Email