Thursday September 20th, 2018 - 2:25:am
topbanner
Breaking News

കൊട്ടിയൂര്‍ പീഡനക്കേസ്: ഫാദര്‍ റോബിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

rajani v
കൊട്ടിയൂര്‍ പീഡനക്കേസ്: ഫാദര്‍ റോബിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊട്ടിയൂര്‍ പീഡന കേസില്‍ വൈദികന്റെ ജാമ്യാപേക്ഷ ഹൈക്കോടതി മൂന്നാം തവണയും തള്ളി. വയനാട് അമ്പലവയല്‍ സ്വദേശി ഫാദര്‍ റോബിന്‍ മാത്യു വടക്കുംചേരിയുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

ഫാദര്‍ റോബിന്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചയാളും ഉന്നത തലത്തില്‍ സ്വാധീനമുള്ള വ്യക്തിയുമായതിനാല്‍ സാക്ഷികളെ സ്വധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ വികാരിയായിരിക്കെ ഫാദര്‍ റോബിന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് ആരോപണം.കേസില്‍ വിചാരണ നടപടി ത്വരിതപ്പെടുത്താന്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റീസ് സുനില്‍ തോമസ് ഉത്തരവിട്ടു.

 

 

Read more topics: KOTTIYOOR, RAPE CASE, FATHER HARJI
English summary
KOTTIYOOR RAPE CASE FATHER HARJI
topbanner

More News from this section

Subscribe by Email