Wednesday September 19th, 2018 - 1:02:am
topbanner
Breaking News

എഞ്ചിനിയറിങ്ങ് വിദ്യാർത്ഥിയെ പെറ്റി കേസ്സ് ചുമത്തി എസ്ഐ ക്രുരമായി മർദ്ദിച്ചതായി പരാതി

RA
എഞ്ചിനിയറിങ്ങ് വിദ്യാർത്ഥിയെ പെറ്റി കേസ്സ് ചുമത്തി എസ്ഐ ക്രുരമായി മർദ്ദിച്ചതായി പരാതി

കൊല്ലം: പെറ്റിക്കേസ് ചുമത്തി എഞ്ചിനിയറിങ്ങ് കോളജ് വിദ്യാർത്ഥിയെ പൊലീസ് മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ ചവറ ഐഎച്ച്ആർഡി എഞ്ചിനിയറിങ്ങ് കോളജ് വിദ്യാർത്ഥി അഖില്‍ കൃഷ്ണ കൊല്ലത്തെ സ്വാകര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.

കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ്സ് സ്റ്റാന്‍റിന് സമിപം കൂട്ടാകാർക്ക് ഒപ്പം ബസ്സ് കാത്ത് നിന്ന അഖിലിനെ ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് പ്രചരിക്കുന്നുണ്ട്. സ്റ്റേഷനില്‍വച്ച് എസ്ഐ ക്രുരമായി മർദ്ദിച്ച ശേഷം പൊതുസ്ഥലത്ത് ബഹളം വച്ചു എന്ന വകുപ്പ് അനുസരിച്ച് പെറ്റി കേസ്സ് ചുമത്തിയെന്നും അഖില്‍പറഞ്ഞു.

Read more topics: KOLLAM, POLICE, BEAT STUDENT
English summary
KOLLAM POLICE BEAT STUDENT
topbanner

More News from this section

Subscribe by Email