Sunday July 21st, 2019 - 12:16:pm
topbanner
topbanner

കണ്ണൂർ വികസനം : പി.കെ ശ്രീമതിയെ വെല്ലുവിളിച്ച് കെ.എം ഷാജി

princy
കണ്ണൂർ വികസനം : പി.കെ  ശ്രീമതിയെ വെല്ലുവിളിച്ച് കെ.എം ഷാജി

കണ്ണൂർ:താൻ ഒരു വർഷം കൊണ്ട് അഴിക്കോട് ചെയ്ത വികസനം 5വർഷം കൊണ്ട് ശ്രീമതി എം.പിയായിരിക്കെ ചെയ്തുവെന്ന് തെളിയിച്ചാൽ രാഷ്ട്രീയം നിർത്തി വീട്ടിലിരിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ്   കെ.എം ഷാജി.കണ്ണൂർ ജില്ലാ കോൺഗ്രസ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെയ് 23 ന് വോട്ടു ചെയ്താൽ ആ വോട്ട് രാഹുൽ ഗാന്ധി നൽകാമെന്നാണ് പി. കെശ്രീമതി ജനങ്ങളോട് പറയുന്നത്. യു.ഡി.എഫിന് അങ്ങനെയൊരു ഇടനിലക്കാരെ ആവിശ്യമില്ലെന്നും കെ.എം ഷാജി പറഞ്ഞു. 5വർഷം കൊണ്ട് കണ്ണൂരിൽ കാര്യമായ വികസനമൊന്നും പി.കെ ശ്രീമതിക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, ഡോ.എ.കെ മുനീർ , കെ .സുധാകരൻ, കെ.സി ജോസഫ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

English summary
KM Shaji's statement against P.K sreemathi
topbanner

More News from this section

Subscribe by Email