Friday September 21st, 2018 - 6:01:pm
topbanner

53 വര്‍ഷക്കാലത്തെ ജനപിന്തുണയാണ് പാര്‍ട്ടിയെ നിലനിര്‍ത്തിയതെന്ന് കെ.എം മാണി

suvitha
53 വര്‍ഷക്കാലത്തെ ജനപിന്തുണയാണ് പാര്‍ട്ടിയെ നിലനിര്‍ത്തിയതെന്ന് കെ.എം മാണി

കോട്ടയം: കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ശക്തമായ പിന്തുണയാണ് കഴിഞ്ഞ 53 വര്‍ഷക്കാലം കേരള കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിലെ നിലനിര്‍ത്തിയതെന്ന് ചെയര്‍മാന്‍ കെ.എം മാണി. കോട്ടയത്ത് പാര്‍ട്ടി സംസ്ഥാന കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ മണ്‍മറഞ്ഞുപോയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കെ.എം മാണി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളിലും ഇതര ജനകീയ വിഷയങ്ങളിലും ജനങ്ങളോടൊപ്പം നിന്ന് പാര്‍ട്ടി ശക്തമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഓഫീസില്‍ പതാക ഉയര്‍ത്തിയും ജന്മദിന കേക്ക് മുറിച്ചും. ജന്മദിനം ആഘോഷിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് ജന്മദിന സന്ദേശം നല്‍കി.

സി.എഫ് തോമസ് എം.എല്‍.എ, ജോസ് കെ.മാണി എം.പി, ജോയി എബ്രഹാം എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, ഡോ.എന്‍.ജയരാജ് എം.എല്‍.എ, തോമസ് ചാഴിക്കാടന്‍, ജോസഫ് എം.പുതുശേരി, തോമസ് ഉണ്ണിയാടന്‍, ടി.യു കുരുവിശ, പി.ടി ജോസ്, അറക്കല്‍ ബാലകൃഷ്ണപിള്ള, തോമസ് എം. മാത്തുണ്ണി, ഇ.ജെ അഗസ്തി, വിക്ടര്‍ ടി.തോമസ്, എം.ജെ ജേക്കബ്, തോമസ് മാസ്റ്റര്‍, ജോബി ജോണ്‍, ടി.എം ജോസഫ്, കുര്യാക്കോസ് പ്ലാമ്പറമ്പില്‍, ജേക്കബ് തോമസ് അരികുപും, ബെന്നി കക്കാട്, ജോബ് മൈക്കിള്‍, എം.എസ് ജോസ്, സണ്ണി തെക്കേടം, വിജി എം.തോമസ്, ബേബി ഉഴുത്തുവാല്‍, സഖറിയാസ് കുതിരവേലി, മേരി സെബാസ്‌ററ്യന്‍, സജി മഞ്ഞകടമ്പില്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.

English summary
KM Mani maintained its support for 53 years
topbanner

More News from this section

Subscribe by Email