Monday July 22nd, 2019 - 1:04:am
topbanner
topbanner

കേരള കോണ്‍ഗ്രസിന്റെ മഹാസമ്മേളനം; പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ജോസ്.കെ മാണി ഏറ്റെടുക്കുമോ?

rajani v
കേരള കോണ്‍ഗ്രസിന്റെ മഹാസമ്മേളനം; പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ജോസ്.കെ മാണി ഏറ്റെടുക്കുമോ?

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ മഹാസമ്മേളനം പതിവ് പോലെ പ്രവര്‍ത്തകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ച് താഴെ ഇടുന്ന പതിവ് പരിപാടിയായി മാറും.ഒരു തീരുമാനവും പാര്‍ട്ടിക്ക് കൈ കൊള്ളാന്‍ പറ്റാത്ത് സ്ഥിതിയിലായതാണ് കാരണം. നിര്‍ണ്ണായ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുമെന്ന് പറഞ്ഞാണ് സമ്മേളനത്തിന് ചട്ടം കൂട്ടിയത്.

എന്നാല്‍ പാര്‍ട്ടി കമ്മറ്റികളില്‍ ഇത് ആലോചിക്കാന്‍ ആരംഭിച്ചതോടെ പ്രശ്നങ്ങള്‍ ഉടലെടുത്തു തുടങ്ങി.അതോടെ നേതാക്കള്‍ നയം മാറ്റി തുടങ്ങി.സമ്മേളനത്തില്‍ ഏത് മുന്നണിയില്‍ പ്രവേശിക്കണമോ എന്നതിനോ, പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ജോസ്.കെ മാണി ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടാകില്ലന്ന് വ്യക്തമാക്കിയുള്ള സമ്മേളനമാണ് കോട്ടയത്ത് അടുത്ത ദിവസങ്ങളില്‍ നടക്കുക.പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ ഭാഗമായി കുറച്ച് ഭാരവാഹികളെ തെരഞ്ഞെടുക്കും എന്നു മാത്രം.

പിന്നെ റബര്‍ വില ഇടിവും ചര്‍ച്ച ചെയ്ത് സമ്മേളനം അവസാനിക്കും. എതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായി നിന്നേ മുന്നോട്ട് പോകാന്‍ പറ്റുകയൂള്ളൂ എന്നു പറയുമ്പോഴും സമ്മേളനത്തില്‍ ഒരു തീരുമാനവും ഉണ്ടാകില്ലായെന്ന് നേതാക്കള്‍ ഉറപ്പിച്ച് പറയുന്നു.സമ്മേളനത്തില്‍ വൈസ് ചെയര്‍മാനായ ജോസ്.കെ.മാണി ചെയര്‍മാനായുള്ള തീരുമാനം ഉണ്ടാകില്ല.

സമ്മേളനത്തില്‍ ആര് അപസ്വരം ഉയര്‍ത്തിയാലും അത് മാധ്യമങ്ങള്‍ ആഘോഷിക്കും എന്നു പേടിച്ച് അതും ഒഴിവാക്കി. എന്നാല്‍ സമ്മേളനത്തിന് ശേഷം കേരള കോണ്‍ഗ്രസിന്റെ കോര്‍ കമ്മറ്റി ചേര്‍ന്ന് ജോസ് കെ.മാണിയെ ചെയര്‍മാനായി തീരുമാനിക്കുമെന്നും കേരള കോണ്‍ഗ്രസ് എമ്മിലെ ഒരു ഉന്നത നേതാവ് പറഞ്ഞു. എന്നാല്‍ സമ്മേളനത്തില്‍ നിലവിലെ ചെയര്‍മാന്‍ തുടരുന്നതിനും മറ്റുള്ള നേതാക്കാളുടെ സ്ഥാനമാനങ്ങള്‍ നിശ്ചയിക്കുകയും ചെയ്യും.

ഇതോടൊപ്പം പാര്‍ട്ടിയുടെ മുഴുവന്‍ ജോസ് കെ.മാണിയിലേയ്ക്ക് എത്തുകയും ചെയ്യുന്ന രീതിയിലാണ് കാര്യങ്ങള്‍ ഇപ്പോള്‍ മുന്നോട്ട് നീങ്ങുന്നത്.ജനുവരിയില്‍ ജോസ്.കെ.മാണിയെ പാര്‍ട്ടി ചെയര്‍മാനായി അവരോധിക്കുകയും മാര്‍ച്ചില്‍ രാഷ്ട്രീയ മാറ്റം പ്രഖ്യാപിക്കാനുമാണ് ഇപ്പോള്‍ കണക്ക് കൂട്ടുന്നത്.

 മുന്‍ ജോസഫ് വിഭാഗത്തിലെ രണ്ട് എം.എല്‍.എമാരാണ് ഇപ്പോള്‍ എല്‍.ഡി.എഫിലോട്ടു ചേരുന്നതിനെയും ചെയര്‍മാന്‍ സ്ഥാനം ജോസ്.കെ മാണി എറ്റെടുക്കുന്നതിനെയും എതിര്‍ക്കുന്നത്.എന്നാല്‍ കെ.എം മാണിയും മകനും ജില്ലാ കമ്മറ്റികളെ തങ്ങളുടെ വരുധിയില്‍ ആക്കിയെടുത്തിട്ടുണ്ട്. അതിനാല്‍ സ്റ്റിയറിംഗ് കമ്മറ്റിയില്‍ ഭൂരിപക്ഷം നേടി കാര്യം നേടിയെടുക്കാമെന്ന വിശ്വസത്തിലാണ് മാണിയും കൂട്ടരും ഇപ്പോള്‍.

 

English summary
KERALA CONGRESS MEETING JOSE K MANI
topbanner

More News from this section

Subscribe by Email